BREAKING NEWS

സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും, സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കൊപ്പം ഏതറ്റം വരെയും പോകും, നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ വി ഡി സതീശന് കഴിയുന്നില്ല- ചിന്തെ ജെറോം

· · 1 min read
Share: Copied!

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയ പൊലീസ് നടപടിക്കെതിരെ ചിന്ത ജെറോം. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല. എൻ്റെ ശരീരം വേദനിക്കുന്നു എന്നാണ് വളർമതി ഇന്നലെ പൊലീസിനോട് പറഞ്ഞത്. മെഡിക്കൽ റിപ്പോർട്ട് അടക്കം പോലീസ് കൈവശം വച്ചു. ഒരു ഭീകര ക്യാമ്പിനെ എങ്ങനെയാണ് കൊണ്ടുപോകുന്നത് അങ്ങനെയായിരുന്നു ഇന്നലത്തെ പോലീസ് നടപടി. ഡിവൈഎഫ്ഐ ഉടൻതന്നെ ബദൽ സമരപ്പന്തൽ സൃഷ്ടിച്ചു. ആ സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും.

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കൊപ്പം ഏതറ്റം വരെയും പോകുമെന്നും ചിന്ത വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമില്ലെന്നാണ് വി ഡി സതീശൻ സർക്കാർ പ്രഖ്യാപിച്ചതെന്ന് എ എ റഹീം എംപി പറഞ്ഞു. സമരങ്ങളോട് സർക്കാരിന് ഉള്ളത് ബിജെപി സമീപനമാണ്. കേരളത്തിലെ ആഭ്യന്തര ചുമതല അമിത് ഷാ ഏറ്റെടുത്തത് പോലെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ജന്തർ മന്തറിനെ അനുസ്മരിക്കുന്നതായിരുന്നു ഇന്നലത്തെ നടപടി. ജന്തർ മന്തറിൽ സോനം വാങ് ചുകിനെ അറസ്റ്റ് ചെയ്തത് പോലെയാണ് നടന്നത്.

ബിജെപി ക്ക് പ്രചരണം ആയുധം നൽകുന്ന നടപടിയാണ് കേരളത്തിലെ കോൺഗ്രസ്‌ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ഇതിൽ കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നിലപാടെന്നും കോൺഗ്രസ്‌ ദേശീയ നേതൃത്വം ഇത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. വി ഡി സതീശന്റെയും അമിത് ഷാ യുടെയും ശബ്ദം ഒരു പോലെയാണ്. ഇത് കേരളം തിരിച്ചറിയുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. സർക്കാർ നടപടിയെ ഡിവൈഎഫ്ഐ ശക്തമായി അപലപിക്കുന്നുവെന്നും എ എ റഹീം എംപി വ്യക്തമാക്കി.

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026