തിരുവനന്തപുരം: മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് എം.പി. ഇക്കാര്യത്തിൽ അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുന്ന മുറയ്ക്ക് നിങ്ങളെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ ചേർന്നാണ് തീരുമാനമെടുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, അങ്ങനെയായിരിക്കുമെന്നും അത് മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കുമെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. യുഡിഎഫ് യോഗം എപ്പോൾ ചേരുമെന്ന ചോദ്യത്തിന് വൈകാതെ ഉണ്ടാകുമെന്നായിരുന്നു മറുപടി.
താനും മുഖ്യമന്ത്രിയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കേണ്ടെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.