കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ സര്‍വകലാശാലയ്ക്കും അധികൃതര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിദ്യാര്‍ഥികളെ എന്തിനാണ് സസ്പെന്‍ഡ് ചെയ്തതെന്നും ഇത്രയും വലിയ സംഭവമെന്താണ് നടന്നതെന്നും കോടതി ചോദിച്ചു. ഇത്രയും നാള്‍ പുറത്തുനിര്‍ത്തിയിട്ടും അരിശം തീര്‍ന്നില്ലേ? ഒ
രു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത് എന്തിനാണെന്നും കോടതി ആരാഞ്ഞു. ഹരജിയില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍. മൂന്ന് മാസത്തോളം വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തിയ ശേഷം ഇനി എന്തിനാണ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. വിദ്യാര്‍ഥികളെ ഇത്രയും ദിവസം പുറത്തുനിര്‍ത്തിയിട്ടും സര്‍വകലാശാലയുടെ കോപം തീര്‍ന്നില്ലേയെന്നും കോടതി ആരാഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് കേസെടുത്തതെന്ന് സര്‍വകലാശാല കോടതിയില്‍ വിശദീകരിച്ചു.
എന്നാല്‍, ഒരു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമെന്താണെന്ന് കോടതി ചോദിച്ചു. വൈസ് ചാന്‍സലര്‍ സംഭവത്തിന് മൂന്ന് ദിവസം കഴിഞ്ഞല്ലേ പരാതി നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.ഓഗസ്റ്റ് 13ന് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് നടപടി. വൈസ് ചാന്‍സലറുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്നും പിന്നീട് അവരെ തടയുകയും ആക്രമിക്കുകയും ചെയ്‌തെന്നുമാണ് സര്‍വകലാശാലയുടെ ആരോപണം. എന്നാല്‍, പ്രവര്‍ത്തനരഹിതമായ സ്റ്റേജ് ലൈറ്റുകളുടെയും മൈക്കുകളുടെയും പ്രതീകാത്മക ശവസംസ്‌കാരമാണ് നടത്തിയതെന്നാണ് വിദ്യാര്‍ഥികളുടെ വിശദീകരണം. സെപ്റ്റംബര്‍ ഒന്നിനാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കാലടി പൊലീസ് രണ്ട് എഫ്ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.