BREAKING NEWS

പാര്‍ട്ടി തിരിഞ്ഞു നോക്കുന്നില്ലെന്ന പ്രചരണം കല്ലുവച്ച നുണ, സിപിഐ(എം) രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്, ആശുപത്രി ബില്ലുകള്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്ന്

· · 1 min read
Share: Copied!

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ എം രാധയെ സിപിഐഎം തിരിഞ്ഞുനോക്കുന്നില്ലെന്നുള്ള പ്രചരണം കല്ലുവെച്ച നുണയെന്ന് രാധയുടെ ഭര്‍ത്താവ് സി കെ ഗുപ്തന്‍. പാര്‍ട്ടി രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്. ചികിത്സാ സംബന്ധമായ ആശുപത്രിയില്‍ നിന്നുമുള്ള ബില്ലുകള്‍ മുഴുവന്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വസ്തുത ഇതായിരിക്കെ ഇഎംഎസിന്റെ കുടുംബത്തെ അപമാനിക്കും വിധമുള്ള പ്രചാരവേലയില്‍ ആരും കുടുങ്ങിപോകരുതെന്നും ഗുപ്തന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗുപ്തന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ഒരു പ്രസ്താവയും ഗുപ്തന്‍ പുറത്തിറക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകനായ റിഷി കമാല്‍ മനോജാണ് രാധയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചും പാര്‍ട്ടി അവരെ തിരിഞ്ഞുനോക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഇതിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു.

രാധയെ സിപിഐഎം അവഗണിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വി ജോയ് പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് രാധ ചേച്ചിയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. ആ സമയത്ത് ഐസിയുവില്‍ ആയിരുന്നു. ആരെയും അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സി ടി സ്‌കാന്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് കണ്ടിരുന്നു. കാണുന്ന സമയത്ത് ആരോഗ്യം മെച്ചമായിരുന്നില്ല. എന്തോ വിഷമമുള്ളതായിട്ട് തോന്നിയിരുന്നു. ആ സമയം രാധ ചേച്ചിയുടെ ഭര്‍ത്താവ് ഗുപ്തനും ഒപ്പമുണ്ടായിരുന്നു. രാധ ചേച്ചിയുടെ ചികിത്സാ ചെലവ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് നോക്കുന്നുണ്ടായിരുന്നുവെന്നും വി ജോയ് പറഞ്ഞിരുന്നു.

BREAKING NEWS
'മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി കാട്ടിക്കൂട്ടുന്നത്'; അധിക്ഷേപ പരാമർശം, ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്; നേരിട്ട് ഹാജരാകാൻ നിർദേശം
11 Nov 2026
BREAKING NEWS
'സോണിയ പറയുന്നത് കളവ്'; ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും
11 Nov 2026
BREAKING NEWS
രണ്ട് മദ്രസ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു, ഉസ്താദിനെതിരെ പോക്സോ കേസ്
11 Nov 2026
BREAKING NEWS
ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ തലയ്ക്ക് വെടിയേറ്റു, ആക്രമണം നടത്തിയത് അയൽവാസികളായ സഹോദരൻമാർ
11 Nov 2026