BREAKING NEWS

‘പൊതുസ്ഥലങ്ങളിൽ പോകരുത്, ആരാധകരെ കാണരുത്’; ബോളിവുഡ് താരങ്ങൾക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്, താരങ്ങളുടെ വീടുകൾ അക്രമികളുടെ നിരീക്ഷണത്തിലെന്ന് കണ്ടെത്തൽ

· · 1 min read
Share: Copied!

മുംബൈ: നടൻ ടൈഗർ ഷ്റോഫിനു നേരെയുണ്ടായ വെടിവയ്പ്പിനു പിന്നാലെ ബോളിവുഡ് താരങ്ങൾക്ക് മുന്നറിയിപ്പുമായി മുംബൈ പൊലീസ്. പൊതുസ്ഥലങ്ങളിൽ പോകുന്നതും ആരാധകരുമായി നേരിട്ട് ഇടപഴകുന്നതും ഒഴിവാക്കണമെന്നാണ് നിർദേശം. ടൈഗറിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ നിരവധി ബോളിവുഡ് താരങ്ങളുടെ വസതികൾ നിരീക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസിന്റെ ജാഗ്രതാ നിർദേശം. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളവരിൽനിന്ന് സിനിമാ മേഖലയിലെ നിരവധി താരങ്ങൾക്ക് നേരത്തെ ഭീഷണി ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പൊലീസ് നടപടി.

ടൈഗർ ഷ്റോഫിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാൾ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും സൽമാൻ ഖാന്റെയും വീടുകൾ നിരീക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ. സുരക്ഷാ സംവിധാനങ്ങൾ കുറവുള്ള താരങ്ങളെ ലക്ഷ്യമിടാനാണ് അക്രമികൾക്ക് നിർദേശം ലഭിച്ചതെന്നാണ് വിവരം. ഓട്ടോറിക്ഷയിലാണ് പ്രതികൾ താരങ്ങളുടെ വീടുകൾക്ക് സമീപം എത്തിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വെടിവയ്പ്പിനു പിന്നാലെ ബോളിവുഡ് താരങ്ങളുടെ സുരക്ഷ പൊലീസ് ശക്തമാക്കി. അക്ഷയ് കുമാറിന്റെ വസതിക്കു പുറത്ത് ബുള്ളറ്റ് പ്രൂഫ് പാനൽ സ്ഥാപിച്ചു. ആരാധകരെ കാണുന്നതിനായി അമിതാഭ് ബച്ചൻ അടുത്തിടെ ബുള്ളറ്റ് പ്രൂഫ് സംവിധാനം ഉപയോഗിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. സൽമാൻ ഖാന് നിലവിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് അനുവദിച്ചിട്ടുള്ളത്.

ഒക്ടോബർ 18നാണ് മുംബൈയിലെ ജൂഹുവിൽ ടൈഗർ ഷ്റോഫിനു നേരെ വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ മൂന്നുപേർ നടൻ സഞ്ചരിച്ചിരുന്ന കാർ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ലോറൻസ് ബിഷ്‌ണോയി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിലുടനീളം ഭീതി പടർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026
BREAKING NEWS
‘ആത്മഹത്യയല്ല, അവളെ കൊന്നതാണ്‘; കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 26 കാരിയുടെ മരണം കൊലപാതകമെന്നാരോപിച്ച് ബന്ധുക്കൾ; കൂടുതൽ അന്വേഷണത്തിലേയ്ക്ക്
10 Nov 2026
BREAKING NEWS
‘‘അയാൾ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടേനെ; മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ; പിന്നിൽനിന്ന് ആരോ തള്ളുന്നതുപോലെ തോന്നി, തിരക്കിനിടയിൽ സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതി; നോക്കിയപ്പോൾ ഇയാൾ മോശംആംഗ്യങ്ങൾ കാണിക്കുന്നു‘‘- മലബാർ എക്സ്പ്രസിൽ അതിക്രമത്തിനിരയായ യുവതി
10 Nov 2026
BREAKING NEWS
ശ്വാസം മുട്ടി ഡൽഹി! 1000 കടന്നതോടെ വായുനിലവാരം അളക്കുന്ന യന്ത്രങ്ങൾ നിലച്ചു; സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്ന് പടക്കം പൊട്ടിച്ചതിന് 200 കേസുകൾ
10 Nov 2026