BREAKING NEWS

പ്രധാനമന്ത്രി തന്നെ കാണുമ്പോൾ ‘നമസ്‌തേ’ പറഞ്ഞ് അഭിവാദ്യം ചെയ്യും,  കണ്ണിൽ നോക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്!! മോദിയുടെ ജീവിത പശ്ചാത്തലം പ്രചാരണസംഘം അവതരിപ്പിക്കുന്നതുപോലെ അത്രയും എളിയതായിരുന്നോ? ഇന്ത്യയെ ജനാധിപത്യ-മതേതരത്വ പാതയിലേക്ക് നയിച്ചതാണ് നെഹ്‌റുവിനോടുള്ള ബിജെപിയുടെ വിരോധത്തിന് കാരണം- സോണിയ ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക ചടങ്ങുകളിൽ കണ്ടുമുട്ടാറുണ്ടെങ്കിലും ഇതുവരെ അദ്ദേഹവുമായി കാര്യമായ വ്യക്തിപരമായ ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. പ്രധാനമന്ത്രി തന്നെ കാണുമ്പോൾ നമസ്‌തേ പറഞ്ഞ് അഭിവാദ്യം ചെയ്യാറുണ്ടെങ്കിലും കണ്ണിൽ നോക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവെന്നും സോണിയ ഗാന്ധി തന്റെ പുതിയ ഓർമക്കുറിപ്പായ ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ഇന്ന് പുറത്തിറങ്ങിയ പുസ്തകത്തിലാണ് മോദിയുമായുള്ള ബന്ധത്തെക്കുറിച്ചും ഇരുവരുടെയും രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലപാടുകളെക്കുറിച്ചുമുള്ള സോണിയയുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

എഴുതുന്ന സമയത്ത് നരേന്ദ്ര ദാമോദർദാസ് മോദി 12 വർഷത്തിലേറെയായി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും മൂന്നാം തവണയും അധികാരത്തിലിരിക്കുകയാണെന്നും സോണിയ പറയുന്നു. എന്നാൽ ഇത്രയും കാലത്തിനിടയിൽ അദ്ദേഹവുമായി യഥാർഥത്തിൽ വ്യക്തിപരമായ ബന്ധമോ ആശയവിനിമയമോ ഉണ്ടായിട്ടില്ലെന്നാണ് സോണിയയുടെ വെളിപ്പെടുത്തൽ.

പാർലമെന്റിന്റെ ഓരോ സമ്മേളനവും അവസാനിക്കുമ്പോൾ ലോക്‌സഭാ സ്പീക്കറുടെ ചേംബറിൽ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഒത്തുചേരുന്ന പതിവുണ്ട്. ഇത്തരം അർധ ഔദ്യോഗിക കൂടിക്കാഴ്ചകളിലാണ് ഇരുവരും മുഖാമുഖം കാണാറുള്ളത്. ചെറിയ മുറിയിൽ നിരവധി പേർ ഉണ്ടാകാറുണ്ടെങ്കിലും മോദിയും താനും കണ്ടുമുട്ടുമ്പോൾ ഔപചാരികമായി നമസ്‌തേ പറഞ്ഞ് അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്യാറുള്ളതെന്ന് സോണിയ പറയുന്നു.

മുൻകാലങ്ങളിൽ രാഷ്ട്രീയ എതിരാളികളായിരുന്ന നേതാക്കൾക്കിടയിൽ പോലും പരസ്പര ബഹുമാനവും സൗഹാർദവും നിലനിന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രധാനമന്ത്രി തന്നോട് ഇടപെടുന്ന രീതി അതിൽനിന്ന് വ്യത്യസ്തമാണ്. തന്നെ കാണുമ്പോൾ മോദി കണ്ണിൽ നോക്കാതെ മുഖം തിരിച്ചുകളയാറുണ്ടെന്നും സോണിയ പുസ്തകത്തിൽ കുറിക്കുന്നു.

ഇത്തരം ഹ്രസ്വമായ അഭിവാദ്യങ്ങൾക്കപ്പുറം ഇരുവരും ഒരിക്കലും സംസാരിച്ചിട്ടില്ല. എന്നാൽ വർഷങ്ങളായി ഔപചാരികമായി ജന്മദിനാശംസകളും പുതുവത്സരാശംസകളും കൈമാറിയിട്ടുണ്ട്. തങ്ങൾ രണ്ടുപേരും തികച്ചും വ്യത്യസ്തമായ പ്രത്യയശാസ്ത്ര ലോകങ്ങളിൽ നിന്നുള്ളവരാണെന്നും ഇന്ത്യയെക്കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാട് തന്റേതിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷം മടങ്ങിയെത്തിയ ചില സന്ദർഭങ്ങളിൽ മോദി ആരോഗ്യവിവരങ്ങൾ അന്വേഷിച്ചിട്ടുണ്ടെന്നും പുസ്തകത്തിൽ പറയുന്നു. ‘തീക് ഹൈൻ ആപ്?’ (സുഖമാണോ?) എന്നായിരുന്നു മോദിയുടെ ചോദ്യം. ‘ജീ, അബ് മേം തീക് ഹൂം, ശുക്രിയ’ (അതെ, ഇപ്പോൾ സുഖമാണ്, നന്ദി) എന്നായിരുന്നു തന്റെ മറുപടിയെന്നും സോണിയ വെളിപ്പെടുത്തുന്നു.

ഇന്ത്യയെക്കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാട് ആർഎസ്എസ് പ്രത്യയശാസ്ത്രജ്ഞരാണ് രൂപപ്പെടുത്തിയതെന്നാണ് സോണിയയുടെ ആരോപണം. തന്റെ ഇന്ത്യയെക്കുറിച്ചുള്ള ബോധ്യം കുടുംബാംഗങ്ങളുടെ ജീവിതവും സേവനപ്രവർത്തനങ്ങളും അവർ പുലർത്തിയിരുന്ന മൂല്യങ്ങളും വഴിയാണ് രൂപപ്പെട്ടതെന്നും അവർ പറയുന്നു.

വിവിധ വംശങ്ങൾക്കും സംസ്കാരങ്ങൾക്കും ഭാഷകൾക്കും മതവിശ്വാസങ്ങൾക്കും ഇടമുള്ള രാജ്യമാണ് തന്റെ ഇന്ത്യ. എല്ലാവർക്കും സ്വാതന്ത്ര്യവും തുല്യതയും ഉറപ്പാക്കുന്ന ആശയങ്ങളിലാണ് ആ ഇന്ത്യ നിലകൊള്ളുന്നത്. എന്നാൽ മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള സങ്കൽപ്പം ആർഎസ്എസ് പ്രത്യയശാസ്ത്രവും അദ്ദേഹത്തിന്റെ വളർന്നുവന്ന സാഹചര്യങ്ങളും ചേർന്നാണ് രൂപപ്പെടുത്തിയതെന്ന് സോണിയ പറയുന്നു. അതിൽ സ്വന്തം മതത്തിനും സംസ്കാരത്തിനും മറ്റെല്ലാത്തിനേക്കാളും മുകളിലാണ് സ്ഥാനമെന്നും അവർ വിമർശിക്കുന്നു.

ശ്രേണീബദ്ധമായ സാമൂഹികക്രമം, നിയന്ത്രണം, ചിട്ട എന്നിവയ്ക്കാണ് ആ കാഴ്ചപ്പാടിൽ പ്രാധാന്യമെന്നും സോണിയ അഭിപ്രായപ്പെടുന്നു. മോദി അദ്ദേഹത്തിന്റെ ഇന്ത്യ എന്ന ആശയത്തിനുവേണ്ടിയാണ് പോരാടിയത്. താൻ തന്റെ ഇന്ത്യ എന്ന സങ്കൽപ്പത്തിനുവേണ്ടിയും നിലകൊണ്ടു. ആധിപത്യത്തിനെതിരായ, എല്ലാവരെയും ഉൾക്കൊള്ളുന്ന, മതേതരത്വത്തിനും സാമൂഹികനീതിക്കും പ്രാധാന്യം നൽകുന്ന ഇന്ത്യയാണ് താൻ ആഗ്രഹിച്ചതെന്നും സോണിയ വ്യക്തമാക്കുന്നു. ഇത് വ്യക്തിപരമായ ഏറ്റുമുട്ടലായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

മോദിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ് തന്റെ രാഷ്ട്രീയ യാത്രയിൽനിന്ന് തികച്ചും വ്യത്യസ്തമായ വഴിയിലൂടെയായിരുന്നുവെന്നും സോണിയ നിരീക്ഷിക്കുന്നു. എന്നാൽ അക്കാലത്തെ ഭരണവർഗത്തോടുള്ള മോദിയുടെ അസ്വസ്ഥതയുടെ ചില കാരണങ്ങൾ തനിക്കും മനസിലാക്കാൻ കഴിഞ്ഞിരുന്നുവെന്ന് അവർ പറയുന്നു.

ഡൽഹിയിലെ രാഷ്ട്രീയ ചർച്ചകൾ നടക്കുന്ന ആഡംബര ഡ്രോയിങ് റൂമുകളിൽ ഇരിക്കുമ്പോൾ തനിക്ക് പലപ്പോഴും അസ്വസ്ഥത തോന്നിയിരുന്നു. അവിടെ ഉയർന്നുവന്നിരുന്ന അഭിപ്രായങ്ങൾക്ക് യഥാർഥ ഇന്ത്യയുടെ ജീവിതസാഹചര്യങ്ങളുമായി വലിയ ബന്ധമില്ലായിരുന്നു. സ്വന്തം മണ്ഡലത്തിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകളിൽ നിന്നും നേരിട്ട് കണ്ട ദാരിദ്ര്യവും ദുരിതങ്ങളും അതിജീവനത്തിനായുള്ള സാധാരണക്കാരുടെ പോരാട്ടങ്ങളും ആ പ്രത്യേകാവകാശമുള്ള വിഭാഗത്തിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതായിരുന്നുവെന്നും സോണിയ എഴുതുന്നു.

മോദിയുടെ രാഷ്ട്രീയ ഉയർച്ചയെക്കുറിച്ചും സോണിയ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതപശ്ചാത്തലം പ്രചാരണസംഘം അവതരിപ്പിക്കുന്നതുപോലെ അത്രയും എളിയതായിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അവർ പറയുന്നു. എങ്കിലും പിന്നാക്ക സാഹചര്യങ്ങളിൽനിന്ന് ആർഎസ്എസിനുള്ളിൽ പ്രവർത്തിച്ച് അധികാരത്തിന്റെ ഉന്നതിയിലെത്താൻ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ടെന്നും സോണിയ നിരീക്ഷിക്കുന്നു.

പാർലമെന്റിൽ സംസാരിക്കുമ്പോൾ പോലും പൊതുയോഗങ്ങളിൽ ഉപയോഗിക്കുന്ന അതേ പരുക്കൻ ഭാഷ മോദി പ്രയോഗിക്കാറുണ്ടെന്നാണ് സോണിയയുടെ മറ്റൊരു വിമർശനം. പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് പലപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ നിറയുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് ബിജെപിയുടെ പ്രത്യേക ലക്ഷ്യം. ഇന്ത്യയെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാതയിലേക്ക് നയിച്ചതാണ് നെഹ്‌റുവിനോടുള്ള ബിജെപിയുടെ വിരോധത്തിന് കാരണമെന്നും സോണിയ ആരോപിക്കുന്നു.

സംഘപരിവാർ അനുകൂല വെബ്‌സൈറ്റുകൾ നെഹ്‌റുവിനെതിരെ അപകീർത്തികരമായ അധിക്ഷേപങ്ങളും വ്യാജപ്രചാരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അവർ പുസ്തകത്തിൽ പറയുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്നതാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് പാർട്ടിയെ മാത്രമല്ല, അതിന്റെ നയങ്ങളെയും പ്രത്യയശാസ്ത്രത്തെയും കൂടി ഇല്ലാതാക്കുകയാണ് ഈ മുദ്രാവാക്യത്തിന്റെ ലക്ഷ്യമെന്നാണ് അവരുടെ വിലയിരുത്തൽ.

പ്രധാനമന്ത്രി മോദിക്ക് ആർഎസ്എസ് നൽകിയ പ്രത്യയശാസ്ത്രപരമായ പരിശീലനമാണ് കോൺഗ്രസിനോടുള്ള ഈ വിരോധത്തിന് പിന്നിലെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സോണിയ പറയുന്നു. മറ്റുള്ളവരെ ഒഴിവാക്കുകയും എതിർക്കുകയും ചെയ്യുന്ന തരത്തിലുള്ള കഠിനമായ ഹിന്ദുത്വ കാഴ്ചപ്പാടാണ് ആർഎസ്എസ് അതിന്റെ പ്രവർത്തകരിൽ വളർത്തിയെടുത്തതെന്നും അത് പിന്നീട് രാഷ്ട്രീയ അജണ്ടയായി മാറിയെന്നും അവർ ആരോപിക്കുന്നു.

തന്റെ ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ മാതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധിയിൽനിന്ന് താൻ മനസിലാക്കിയ മതവിശ്വാസത്തെക്കുറിച്ചും സോണിയ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാർ നൂറ്റാണ്ടുകളായി പിന്തുടരുന്ന വിശ്വാസരീതിയാണ് താൻ അവരിൽനിന്ന് പഠിച്ചതെന്ന് സോണിയ പറയുന്നു.

സ്വാതന്ത്ര്യസമരത്തിലെ പ്രമുഖ നേതാക്കൾ മുതൽ ഗ്രാമങ്ങളിലെ ഏറ്റവും ദരിദ്രരായ മനുഷ്യർ വരെ പിന്തുടർന്നുവന്ന ആ വിശ്വാസം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ്. വ്യത്യസ്ത വിശ്വാസങ്ങളെയും ആരാധനാരീതികളെയും അംഗീകരിക്കുന്ന അതിന് ഒരൊറ്റ ദൈവമോ മതസിദ്ധാന്തമോ പ്രവാചകനോ വിശുദ്ധഗ്രന്ഥമോ നിർബന്ധമില്ല. വിയോജിപ്പിനും വിമർശനത്തിനും പോലും അതിൽ ഇടമുണ്ടെന്നും സോണിയ വ്യക്തമാക്കുന്നു.

മഹാത്മാഗാന്ധി വ്യാഖ്യാനിച്ച അഹിംസയുടെയും ധർമത്തിന്റെയും ആശയങ്ങളിലൂടെയാണ് താൻ വിദ്യാഭ്യാസം നേടിയതെന്നും അതിൽനിന്നാണ് മറ്റുള്ളവരെ അംഗീകരിക്കാനും മനസ്സിലാക്കാനുമുള്ള കാഴ്ചപ്പാട് രൂപപ്പെട്ടതെന്നും അവർ പറയുന്നു. അതേസമയം, നൂറ്റാണ്ടുകളായി ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥ അടിച്ചമർത്തലിന്റെയും അസമത്വത്തിന്റെയും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും സോണിയ അംഗീകരിക്കുന്നു. എന്നാൽ ഹിന്ദുമതത്തിനുള്ളിൽ തന്നെയുള്ള ആശയങ്ങൾ ഉപയോഗിച്ചാണ് നിരവധി സാമൂഹിക പരിഷ്കർത്താക്കൾ ജാതിവ്യവസ്ഥയുടെ ആധിപത്യത്തെ ചോദ്യം ചെയ്യുകയും അതിനെതിരെ പോരാടുകയും ചെയ്തതെന്നും സോണിയ ഗാന്ധി തന്റെ ഓർമക്കുറിപ്പിൽ വിശദീകരിക്കുന്നു.

മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരാണ് അവർ ഇരുവരും… തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു, ‘ഒരിക്കലുമില്ല’ എന്നായിരുന്നു മറുപടി, വീണ്ടും ഉറപ്പാണോയെന്ന് ചോദിച്ചു…പ്രധാനമന്ത്രി പദം വേണ്ടെന്നുവെച്ചതിനു പിന്നിൽ മക്കളുടെ ആശങ്ക- സോണിയാ ​ഗാന്ധി

BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026
BREAKING NEWS
മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരാണ് അവർ ഇരുവരും... തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു, 'ഒരിക്കലുമില്ല' എന്നായിരുന്നു മറുപടി, വീണ്ടും ഉറപ്പാണോയെന്ന് ചോദിച്ചു...പ്രധ...
10 Nov 2026
BREAKING NEWS
'ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ?' ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മടി മാറി സമ്മതിക്കുകയായിരുന്നു!! രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...തന്നിലേക്കുവന്ന പ്രധാനമന്ത്രി പദം നിരസിച്ച് മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? വെള...
10 Nov 2026
BREAKING NEWS
മദ്യലഹരിയിൽ അഴിഞ്ഞാടി; പിടികൂടിയ പോലീസുകാരന്റെ കൈ കടിച്ചുമുറിച്ച് പ്രതി; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം
10 Nov 2026