BREAKING NEWS

മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരാണ് അവർ ഇരുവരും… തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു, ‘ഒരിക്കലുമില്ല’ എന്നായിരുന്നു മറുപടി, വീണ്ടും ഉറപ്പാണോയെന്ന് ചോദിച്ചു…പ്രധാനമന്ത്രി പദം വേണ്ടെന്നുവെച്ചതിനു പിന്നിൽ മക്കളുടെ ആശങ്ക- സോണിയാ ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: 2004ൽ പാർട്ടി മുന്നോട്ടുവച്ച പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിന് പിന്നിൽ മക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അഭിപ്രായവും നിർണായകമായിരുന്നുവെന്ന് സോണിയ വെളിപ്പെടുത്തുന്നു. ചൊവ്വാഴ്ച പുറത്തിറങ്ങിയ സോണിയ ഗാന്ധിയുടെ ഏറെക്കാലമായി കാത്തിരുന്ന ഓർമക്കുറിപ്പായ ‘Belonging: A Journey of Love’ വിലാണ് ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നത്. പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിൽനിന്ന് താൻ പിന്മാറിയതും പകരം മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തതുമായ സാഹചര്യങ്ങളാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്.

മുത്തശ്ശി ഇന്ദിര ഗാന്ധിയുടെ കൊലപാതകവും പിതാവ് രാജീവ് ഗാന്ധിയുടെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരായിരുന്നു ഇരുവരും. പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നത് കൂടുതൽ സുരക്ഷാ ഭീഷണികൾക്ക് വഴിവെക്കുമെന്ന ആശങ്ക മക്കൾക്കുണ്ടായിരുന്നുവെന്നും സോണിയ പറയുന്നു.

2004ലെ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് മക്കളുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു. കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോ എന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു. ‘ഒരിക്കലുമില്ല’ എന്നായിരുന്നു തന്റെ മറുപടി. വീണ്ടും ഉറപ്പാണോ എന്ന് ചോദിച്ചപ്പോൾ തനിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് ആവർത്തിച്ചു.

മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ വധവും സൃഷ്ടിച്ച ആഘാതത്തിലൂടെ കടന്നുപോയ മക്കൾക്ക് പ്രധാനമന്ത്രി പദം കൂടുതൽ അപകടസാധ്യതയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു. തന്റെ മറുപടി കേട്ടപ്പോൾ അവർക്ക് ആശ്വാസമായെന്നും തനിക്കും മനസ്സിലുള്ളത് തുറന്നുപറഞ്ഞതോടെ ഭാരം കുറഞ്ഞതായും സോണിയ ഓർമിക്കുന്നു. അതിനുശേഷം ഈ വിഷയം മറ്റാരോടും സംസാരിച്ചിരുന്നില്ലെന്നും അവർ പറയുന്നു.

അതേസമയം 2004ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യം ഉയർന്നപ്പോഴെല്ലാം വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു സോണിയയുടെ പതിവ്. എന്നാൽ, ഭർത്താവ് രാജീവ് ഗാന്ധിയുടെയും അമ്മായിയമ്മ ഇന്ദിര ഗാന്ധിയുടെയും രാഷ്ട്രീയ പാരമ്പര്യത്തോടും അവർ ജീവിതകാലം മുഴുവൻ പോരാടിയ മൂല്യങ്ങളോടും തനിക്ക് കടമയുണ്ടെന്ന ബോധം മനസിലുണ്ടായിരുന്നുവെന്ന് സോണിയ പറയുന്നു. ഇന്ത്യയിലെത്തിയതും പിന്നീട് രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായതും തനിക്ക് വലിയ ഉത്തരവാദിത്വബോധം നൽകിയിരുന്നു. എന്നാൽ പ്രധാനമന്ത്രി പദത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവന്നപ്പോൾ മനസിൽ വലിയ ആശയക്കുഴപ്പമുണ്ടായി.

ഒരു നിമിഷം തനിക്ക് വ്യക്തമായ തീരുമാനമുണ്ടാകും. തൊട്ടടുത്ത നിമിഷം അതേ തീരുമാനത്തെക്കുറിച്ച് സംശയവും ആശങ്കയും തോന്നും. ഇത്തരത്തിൽ വികാരങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്നുവെന്നാണ് സോണിയ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. യുപിഎയിലെ ചില സഖ്യകക്ഷി നേതാക്കൾ നേരിട്ടെത്തി പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട സംഭവവും അവർ വിവരിക്കുന്നുണ്ട്. ചർച്ച അവസാനിച്ചപ്പോൾ നേതാക്കൾ തന്റെ മറുപടിക്കായി കാത്തുനിന്നു. ഏറെ ധൈര്യം സംഭരിച്ചാണ് താൻ നിലപാട് അറിയിച്ചത്. എന്നാൽ, അതിനെത്തുടർന്ന് നേതാക്കൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടായി. ചിലർ എഴുന്നേറ്റ് തന്റെ അടുത്തേക്ക് വന്നു. അവർ തന്നെ വളഞ്ഞുനിന്നു.

‘ഞങ്ങൾ ഇത് അംഗീകരിക്കില്ല’, ‘മാഡം, ഈ തീരുമാനം എടുക്കാൻ നിങ്ങൾക്ക് കഴിയില്ല’, ‘നിങ്ങളുടെ വിസമ്മതം ഞങ്ങൾ അംഗീകരിക്കില്ല’ എന്നിങ്ങനെയായിരുന്നു അവരുടെ പ്രതികരണങ്ങൾ. അവരുടെ സ്വരം കടുത്തതും ഏറെ നിർബന്ധം ചെലുത്തുന്നതുമായിരുന്നു. ഇതോടെ താൻ ആകെ അസ്വസ്ഥയായെന്നും സമ്മർദത്തിലായെന്നും സോണിയ പറയുന്നു.

ഒടുവിൽ വളരെ പതിഞ്ഞ ശബ്ദത്തിൽ ‘തീക് ഹേ’ (ശരി) എന്ന് താൻ പറഞ്ഞതോടെ നേതാക്കൾ അത് സമ്മതമായി വ്യാഖ്യാനിച്ചു. മറുപടി പൂർത്തിയാക്കാൻ പോലും കാത്തുനിൽക്കാതെ ഓരോരുത്തരായി അഭിനന്ദിക്കാൻ തുടങ്ങിയെന്നും സോണിയ ഓർമക്കുറിപ്പിൽ പറയുന്നു.

പിന്നീട് ഈ വിഷയത്തിൽ മക്കളുമായി തർക്കമുണ്ടായതായും സോണിയ വെളിപ്പെടുത്തുന്നു. താൻ ജനിച്ചുവളർന്നത് ഇറ്റലിയിലാണെന്നും ലോകത്തിന്റെ മറുഭാഗത്തുള്ള നൂറുകോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്തെ നയിക്കാൻ തന്നെ തിരഞ്ഞെടുക്കുന്നത് വിചിത്രമായ കാര്യമാണെന്നും മനസിന്റെ ഒരു ഭാഗം ചിന്തിച്ചിരുന്നതായി അവർ എഴുതുന്നു.

എന്നാൽ, മറ്റൊരു ചിന്ത തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമിപ്പിച്ചു. ഇത് തന്റെ രാജ്യമാണെന്നും പ്രായപൂർത്തിയായ ശേഷമുള്ള ജീവിതവും വിശ്വസ്തതയും ഈ രാജ്യത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും ആ ചിന്ത ഓർമിപ്പിച്ചു. പ്രിയപ്പെട്ട ഭർത്താവിനെ നഷ്ടപ്പെട്ടപ്പോൾ സ്വന്തം കുടുംബത്തിലെ ഒരാളെന്നപോലെ തന്നെ സ്വീകരിച്ചതും ദുരന്തങ്ങളുടെ കാലത്ത് ആശ്വാസവും കരുതലും നൽകിയതും ഈ രാജ്യത്തെ ജനങ്ങളാണെന്നും സോണിയ കുറിച്ചു. തന്നിലും തന്റെ പാർട്ടിയിലും വിശ്വാസമർപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽനിന്ന് എങ്ങനെ പിന്മാറാനാകുമെന്ന ചോദ്യവും മനസിലുണ്ടായിരുന്നുവെന്ന് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിൽ പറയുന്നു.

‘ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ?’ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മടി മാറി സമ്മതിക്കുകയായിരുന്നു!! രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…തന്നിലേക്കുവന്ന പ്രധാനമന്ത്രി പദം നിരസിച്ച് മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? വെളിപ്പെടുത്തലുകളുമായി സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ്

BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026
BREAKING NEWS
'ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ?' ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മടി മാറി സമ്മതിക്കുകയായിരുന്നു!! രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...തന്നിലേക്കുവന്ന പ്രധാനമന്ത്രി പദം നിരസിച്ച് മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? വെള...
10 Nov 2026
BREAKING NEWS
മദ്യലഹരിയിൽ അഴിഞ്ഞാടി; പിടികൂടിയ പോലീസുകാരന്റെ കൈ കടിച്ചുമുറിച്ച് പ്രതി; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം
10 Nov 2026
BREAKING NEWS
' ഗോമൂത്ര ചായ' കുടിക്കുന്നവർ, വൃത്തിയില്ലാത്ത കിടപ്പാടങ്ങൾ...' കൈയ്യിൽ രണ്ട് സ്മാർട്ട്‌ഫോണുകളുകളുമായി 150-ലേറെ ചൈനീസ് വ്‌ളോഗർമാർ; ധാക്കയിലെ ചേരിപ്രദേശങ്ങൾ ചിത്രീകരിച്ച് ഡൽഹിയെന്ന് പറഞ്ഞ് ലൈവ് സ്ട്രീമിങ്ങ്; വീടുകളിൽ അനുവാദമില്ലാതെ കയറി ചിത്രീകരണം, വീഡിയോ
10 Nov 2026