BREAKING NEWS

’ചെറിയ പ്രായത്തിൽത്തന്നെ ജോലി ചെയ്യാൻ തുടങ്ങിയതാണ്; 40-ാം വയസിൽ ജോലിയിൽനിന്ന് വിരമിക്കണമെന്നായിരുന്നു ഒരിക്കൽ ആഗ്രഹിച്ചിരുന്നത്, എന്നാൽ…’ജീവിതത്തെക്കുറിച്ച് മനസുതുറന്ന് രഞ്ജിനി ഹരിദാസ്

· · 1 min read
Share: Copied!

നാൽപതുകളിലെത്തിയതോടെ തനിക്കുവേണ്ടിയും ഇഷ്ടമുള്ള കാര്യങ്ങൾക്കുവേണ്ടിയും കൂടുതൽ സമയം കണ്ടെത്താൻ തുടങ്ങിയെന്ന് അവതാരക രഞ്ജിനി ഹരിദാസ്. ജീവിതത്തിലെ നല്ലതും മോശവുമായ അനുഭവങ്ങൾ തന്നെ കൂടുതൽ പക്വതയുള്ള വ്യക്തിയാക്കി മാറ്റിയെന്നും സാമ്പത്തിക സ്വാതന്ത്ര്യവും സ്വന്തം സമാധാനം സംരക്ഷിക്കുന്നതും ജീവിതത്തിൽ പ്രധാനമാണെന്നും രഞ്ജിനി പറയുന്നു. . യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

”ഇരുപതുകൾ എനിക്ക് വളരെ നല്ലതായിരുന്നു. മുപ്പതുകളിൽ സാമ്പത്തികമായി നേട്ടമുണ്ടാക്കി. സമ്പാദിച്ചു, ലോകം കണ്ടു. ചെറിയ പ്രായത്തിൽത്തന്നെ ജോലി ചെയ്യാൻ തുടങ്ങിയതാണ്. വ്യക്തിപരമായ നഷ്ടങ്ങളും വേർപാടുകളും നേരിട്ടിട്ടുണ്ട്. ജീവിതത്തിലെ നല്ലതും മോശവുമായ അനുഭവങ്ങൾ ഒരു വ്യക്തിയെന്ന നിലയിൽ എന്നെ മെച്ചപ്പെടുത്തി. ഇപ്പോൾ എനിക്ക് കൂടുതൽ പക്വതയും ക്ഷമയുമുണ്ട്. നമ്മൾ എപ്പോഴും താരതമ്യം ചെയ്യേണ്ടത് നമ്മളെത്തന്നെയാണ്. ഇന്നലത്തെ നമ്മളേക്കാൾ ഇന്ന് മെച്ചപ്പെടാൻ കഴിഞ്ഞാൽ അതാണ് നല്ലത്”.

നാൽപതുകളിലെത്തുമ്പോൾ ചുറ്റുമുള്ള എല്ലാത്തിനും കൂടുതൽ മൂല്യം നൽകാൻ കഴിയുമെന്നും അതിലുപരി സ്വയം വിലമതിക്കാൻ പഠിക്കുമെന്നും രഞ്ജിനി പറയുന്നു. സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും തിരിച്ചറിയാനും അവയ്ക്കായി കൂടുതൽ സമയം കണ്ടെത്താനും ഈ പ്രായത്തിൽ കഴിയുന്നുണ്ട്. 40-ാം വയസിൽ ജോലിയിൽനിന്ന് വിരമിക്കണമെന്നായിരുന്നു ഒരിക്കൽ ആഗ്രഹിച്ചിരുന്നത്. എന്നാൽ നാൽപതുകളിലെത്തിയപ്പോഴാണ് ഇനിയും പത്തും ഇരുപതും വർഷങ്ങൾ മുന്നിലുണ്ടെന്നും ജീവിതം ആസ്വദിക്കാൻ പ്രായം ഒരു തടസമല്ലെന്നും തിരിച്ചറിഞ്ഞതെന്ന് രഞ്ജിനി പറഞ്ഞു.

സാമ്പത്തിക സ്വാതന്ത്ര്യമാണ് ജീവിതത്തിൽ പ്രധാനപ്പെട്ട മറ്റൊരു കാര്യം. അത് വലിയ സമാധാനം നൽകും. സ്വന്തം സമാധാനം സംരക്ഷിക്കാൻ പല കാര്യങ്ങളോടും നോ പറയേണ്ടിവരും. മറ്റുള്ളവർ എന്തുപറയുമെന്നതിനെക്കുറിച്ച് നാൽപതുകളിൽ അധികം ആശങ്കപ്പെടില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

”എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ മാത്രമേ അഭിപ്രായം പറയാറുള്ളൂ. മറ്റൊരാളുടെ താൽപര്യത്തിനുവേണ്ടി ജീവിക്കേണ്ടതില്ല. നമ്മുടെ ജീവിതം ജീവിക്കേണ്ടത് നമ്മൾ തന്നെയാണ്” – രഞ്ജിനി പറഞ്ഞു.

BREAKING NEWS
ഒക്ടോബർ 10ന് ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചെന്ന് 50-കാരി!! പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് മദ്യപിച്ചതുകൊണ്ടോ ഒരു മുറിയിൽ കയറിയതുകൊണ്ടോ ബലാത്സംഗം നടന്നു എന്നു പറയാനാകുമോ? സംഭവം നടന്നുവെന്ന് പറയുന്ന അന്നോ, പിറ്റേന്നോ പരാതി നൽകാതെ, താൻ കേസു കൊടുത്തതിനു ശേഷം മാത്രം പരാതിയുമായെത്തിയതിൽ ദുരൂഹത- മു...
09 Nov 2026
BREAKING NEWS
വാക്കുതർക്കം; 25കാരനായ യുവ എഞ്ചിനീയറെ കുത്തിക്കൊന്നു; പങ്കാളിയും അമ്മയും അറസ്റ്റിൽ; വിശദമായി ചോദ്യം ചെയ്യും
09 Nov 2026
BREAKING NEWS
സീറാം സാംബശിവ റാവു അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി; ലൈസൻസ് ഫീസ് തിരിച്ചുനൽകും; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർലോഞ്ചിന് തിരിച്ചടി
09 Nov 2026
BREAKING NEWS
ദീപാവലിയെ 'സന്തോഷത്തിന്റെ ഈദ്' എന്ന് വിശേഷിപ്പിച്ചു; ഖാർഗെയ്ക്കെതിരെ വിമർശനവുമായി ബിജെപി; 'കോൺഗ്രസ് ഹിന്ദുവിരുദ്ധവും സനാതന വിരുദ്ധവുമായ പാർട്ടി'
09 Nov 2026