BREAKING NEWS

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ചു; ഖാർഗെയ്ക്കെതിരെ വിമർശനവുമായി ബിജെപി; ‘കോൺഗ്രസ് ഹിന്ദുവിരുദ്ധവും സനാതന വിരുദ്ധവുമായ പാർട്ടി’

· · 1 min read
Share: Copied!

ന്യൂഡൽഹി: ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ (ഖുശിയോ കി ഈദ്) എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ ബിജെപി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസ് ഹിന്ദുവിരുദ്ധവും സനാതന വിരുദ്ധവുമായ പാർട്ടിയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചു.

നവംബർ ഏഴിന് ദീപാവലി ആശംസകൾ നേർന്നുകൊണ്ടാണ് ഖാർഗെ വിവാദ പരാമർശം നടത്തിയത്. ”എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. പലരും ഈ ആഘോഷത്തെ സന്തോഷത്തിന്റെ ഈദ് എന്ന നിലയിലാണ് ആഘോഷിക്കുന്നത്. ഈ ഉത്സവവേളയിൽ എല്ലാ ഭാരതീയർക്കും ആശംസകൾ അറിയിക്കാൻ ആഗ്രഹിക്കുന്നു” – മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സമാധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും രാജ്യത്തിന്റെ സംരക്ഷണത്തിനും ദേശീയ ഐക്യം വളർത്തുന്നതിനും എല്ലാവരും പൂർണമനസ്സോടെ പ്രവർത്തിക്കണമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

ഖാർഗെയുടെ പരാമർശത്തിന് പിന്നാലെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി സമൂഹമാധ്യമമായ എക്സിലൂടെ കോൺഗ്രസിനെതിരെ രംഗത്തെത്തി. സോണിയ ഗാന്ധിയുടെ ബാബ്റി പരാമർശങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ”കോൺഗ്രസ് ഹിന്ദുവിരുദ്ധവും സനാതന വിരുദ്ധവുമായ പാർട്ടിയാണ്. അതുകൊണ്ടാണ് മല്ലികാർജുൻ ഖാർഗെ ദീപാവലിയെ സന്തോഷത്തിന്റെ ഈദ് എന്ന് വിശേഷിപ്പിച്ചത്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണിത്” – ഭണ്ഡാരി കുറിച്ചു.

മറ്റൊരു ബിജെപി വക്താവായ സി.ആർ. കേശവനും ഖാർഗെയുടെ സന്ദേശത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. ഖാർഗെയുടെ ദീപാവലി സന്ദേശം കോടിക്കണക്കിന് ഹിന്ദു വിശ്വാസികളുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് പ്രീണനത്തിനായി ഹിന്ദുക്കളുടെ വിശ്വാസത്തെ അധിക്ഷേപിക്കാൻ കോൺഗ്രസ് മടിക്കില്ലെന്നതിന്റെ തെളിവാണിതെന്നും കേശവൻ വിമർശിച്ചു.

തെങ്ങിലെ പോഷകക്കുറവും രോഗലക്ഷണങ്ങളും; കർഷകർക്ക് ബോധവൽക്കരണവുമായി കാർഷിക വിദ്യാർഥികൾ

BREAKING NEWS
’ചെറിയ പ്രായത്തിൽത്തന്നെ ജോലി ചെയ്യാൻ തുടങ്ങിയതാണ്; 40-ാം വയസിൽ ജോലിയിൽനിന്ന് വിരമിക്കണമെന്നായിരുന്നു ഒരിക്കൽ ആഗ്രഹിച്ചിരുന്നത്, എന്നാൽ...’ജീവിതത്തെക്കുറിച്ച് മനസുതുറന്ന് രഞ്ജിനി ഹരിദാസ്
09 Nov 2026
BREAKING NEWS
വാക്കുതർക്കം; 25കാരനായ യുവ എഞ്ചിനീയറെ കുത്തിക്കൊന്നു; പങ്കാളിയും അമ്മയും അറസ്റ്റിൽ; വിശദമായി ചോദ്യം ചെയ്യും
09 Nov 2026
BREAKING NEWS
സീറാം സാംബശിവ റാവു അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി; ലൈസൻസ് ഫീസ് തിരിച്ചുനൽകും; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർലോഞ്ചിന് തിരിച്ചടി
09 Nov 2026
BREAKING NEWS
തെങ്ങിലെ പോഷകക്കുറവും രോഗലക്ഷണങ്ങളും; കർഷകർക്ക് ബോധവൽക്കരണവുമായി കാർഷിക വിദ്യാർഥികൾ
09 Nov 2026