BREAKING NEWS

എക്സൈസ് മന്ത്രിയറിയാതെ സീറാം സാംബശിവറാവുവിൻ്റെ കാലത്ത് മൂന്ന് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ്, അനുമതി നൽകിയത് അപേക്ഷ നൽകി ദിവസങ്ങൾക്കുള്ളിൽ, വിജിലൻസ് അന്വേഷണത്തിന് സാധ്യത, നടപടി ബാ​ഹ്യ ഇടപെടലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ!! അരോപണ വിധേയരായ രണ്ട് ഉന്നത ഉദ്യോ​ഗസ്ഥർക്കെതിരേയും അന്വേഷണം- ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകും

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിൻ്റെ കാലത്ത് എക്സൈസ് മന്ത്രി അറിയാതെ മൂന്ന് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസുകൾ അനുവദിച്ചതിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. അതിവേഗം ലൈസൻസ് നൽകിയതിൽ ബാഹ്യ ഇടപെടലെന്ന് വിവരം മന്ത്രിക്ക് കിട്ടിയതിൻറ അടിസ്ഥാനത്തിലാണ് നീക്കം. എക്സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിലും വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യും. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് തിങ്കളാഴ്ച എക്സൈസ് മന്ത്രി എം ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം എറണാകുളത്ത് ജൂണിലാണ് രണ്ട് ബിയർ വൈൻ പാർലറുകളുടെ ബാർ ലൈസൻസ് പുതുക്കിയത്. ഇതിലൊന്നിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം ലൈസൻസായി. പാലായിൽ സെപ്തംബർ അവസാനമാണ് ബാർ ലൈസൻസിനായി അപേക്ഷ നൽകിയത്. ഒക്ടോബർ മൂന്നിന് ലൈസൻസ് കിട്ടി. നിയമസഭാ ചോദ്യത്തിന് ഉത്തരം നൽകാൻ ബാറുകളുടെ എണ്ണമെടുത്തപ്പോഴാണ് ഈ സർക്കാരിൻറെ കാലത്ത് മൂന്ന് ബാർ ലൈസൻസ് പുതുക്കൽ എക്സൈസ് മന്ത്രി അറിഞ്ഞത്.

മാത്രമല്ല 2014 ൽ ബാർ പൂട്ടിപ്പോയ ശേഷം ബിയർ വൈൻ പാർലറുകൾ നടത്തിയിരുന്നവയാണ് ഇത്. മൂന്ന് സ്റ്റാർ ഹോട്ടലായി ഉയർത്തിയിട്ടുണ്ടെങ്കിൽ ബാർ ലൈസൻസ് അനുവദിക്കാമെന്ന് ചട്ടഭേദഗതി 2017 ൽ ഇടതു സർക്കാർ കൊണ്ടുവന്നിരുന്നു. ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് പുതുക്കി നൽകാം. പുതിയ നയം തീരുമാനിക്കാനിരിക്കെ സർക്കാർ അറിയാതെ ലൈസൻസ് കൊടുത്ത ഡെപ്യൂട്ടി കമ്മീഷണർമാരായ പി കെ സതീഷ്, ഷിബു പി എൽ എന്നിവരെ സസ്പെൻ‍ഡ് ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥരുടെ ഉൾപ്പടെ ഇടപെടലിലാണ് അതിവേഗം ലൈസൻസ് പുതുക്കിയതിൽ എന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണ സാധ്യത തേടുന്നത്.

മാലിന്യക്കൂമ്പാരത്തിൽ ചാക്കിനുള്ളിൽ വെട്ടിമാറ്റിയ രണ്ടു കാലുകൾ കണ്ടെത്തിയത് ന​ഗരസഭാ ജീവനക്കാരൻ!! മദ്യപാനത്തിനിടെ തർക്കം, സുഹൃത്തിനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നു, മൃതദേഹത്തിന്റെ ബാക്കി ഭാ​ഗങ്ങൾ കണ്ടെത്തിയത് ഇരുവരും താമസിച്ചിരുന്ന മുറിക്കുള്ളിൽനിന്ന്- നിർണായകമായത് സിം കാർഡിന്റെ പിന്നിലെ നമ്പർ

BREAKING NEWS
റൂട്ട് കനാൽ ചികിത്സയ്ക്കിടെ മൂർച്ചയേറിയ ഉപകരണം വയറ്റിലെത്തി, ബാങ്ക് ജീവനക്കാരിയായ അമ്മ ഓഫിസിലേക്ക് പോയ നേരത്ത് മാതാപിതാക്കളെ അറിയിക്കാതെ 17 കാരിയുമായി സ്വകാര്യ ആശുപത്രിയിലേക്ക്... വിരൽ വായിലിട്ട് ഛർദിക്കാൻ നിർബന്ധിച്ചു!!സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്കെതിരേ പരാതിയുമായി അമ്മ
08 Nov 2026
BREAKING NEWS
മാലിന്യക്കൂമ്പാരത്തിൽ ചാക്കിനുള്ളിൽ വെട്ടിമാറ്റിയ രണ്ടു കാലുകൾ കണ്ടെത്തിയത് ന​ഗരസഭാ ജീവനക്കാരൻ!! മദ്യപാനത്തിനിടെ തർക്കം, സുഹൃത്തിനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നു, മൃതദേഹത്തിന്റെ ബാക്കി ഭാ​ഗങ്ങൾ കണ്ടെത്തിയത് ഇരുവരും താമസിച്ചിരുന്ന മുറിക്കുള്ളിൽനിന്ന്- നിർണായകമായത് സിം കാർഡിന്റെ പിന്നിലെ നമ്പർ
08 Nov 2026
BREAKING NEWS
നിർണായകമായ മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന്; ’ചോദ്യംചെയ്യലിന് നിർബന്ധമായും ഹാജരാകണം’; പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത
08 Nov 2026
BREAKING NEWS
മകൾ ​ഗർഭിണിയാണെന്ന് അറിഞ്ഞില്ല- മാതാപിതാക്കൾ!! കടുത്ത വയറുവേദനയെ തുടർന്നു  16 കാരിയെ നഴ്‌സിങ് ഹോമിലെത്തിച്ചു, ആരുമറിയാതെ ശുചിമുറിയിൽ പ്രസവിച്ച് നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു, രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത് അതുവഴി പോയ വഴിയാത്രികൻ, ആശുപത്രിയിലെത്തിച്ചെങ്കിലും ...
08 Nov 2026