BREAKING NEWS

നിർണായകമായ മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന്; ’ചോദ്യംചെയ്യലിന് നിർബന്ധമായും ഹാജരാകണം’; പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

· · 1 min read
Share: Copied!

തിരുവനന്തപുരം: ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറിയ പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിനെ വീണ്ടും വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ച്. ചൊവ്വാഴ്ച നിർബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ചെയർമാന് നോട്ടീസ് നൽകി. കേസിൽ പ്രതിചേർക്കുന്നതിനും അറസ്റ്റിലേക്കും കടക്കുന്നതിന് മുന്നോടിയായാണ് നീക്കമെന്നാണ് സൂചന.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ബൈജുവിനെ വീണ്ടും ചോദ്യംചെയ്യുന്നത്. കേസിൽ നിർണായകമായ മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതിരുന്നത് ആസൂത്രിതമായാണെന്നാണ് വിവരം. രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിലായതോടെ അന്വേഷണം ചെയർമാനിലേക്കും നീളുകയാണ്.

കഴിഞ്ഞയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി കേസ് പരിഗണിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി എം.ആർ. ബൈജു ഒഴിഞ്ഞുമാറുകയായിരുന്നു. അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കൊപ്പം ചെയർമാനെ ചോദ്യംചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ചെയർമാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനാണ് ആർ. ഹരി.

എഴുത്തുപരീക്ഷകളിലെ മാർക്ക് ചെയർമാനും അംഗങ്ങൾക്കും ചോർന്നുകിട്ടിയിരുന്നുവെന്നതടക്കമുള്ള സുപ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും ചെയർമാൻ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച മൊഴി.

ചോദ്യംചെയ്യലിന് ഹാജരാകാത്തതും അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതി പലതവണ പി.എസ്.സി.യെയും സർക്കാരിനെയും വിമർശിച്ചിരുന്നു. ഹൈക്കോടതിയുടെ ഇടപെടൽ കൂടി ചൂണ്ടിക്കാട്ടിയാണ് ചെയർമാന് പുതിയ നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച ഹാജരായില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷാ ക്രമക്കേടും ബൈജുവിന്റെ കാലത്താണ് നടന്നത്. ഇതും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ പരീക്ഷകളിലെ ക്രമക്കേടുകളിൽ മുൻ ചെയർമാൻ എം.കെ. സക്കീറും ആരോപണവിധേയനാണ്. എന്നാൽ, അദ്ദേഹത്തെ ഇതുവരെ ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടില്ല.

BREAKING NEWS
മാലിന്യക്കൂമ്പാരത്തിൽ ചാക്കിനുള്ളിൽ വെട്ടിമാറ്റിയ രണ്ടു കാലുകൾ കണ്ടെത്തിയത് ന​ഗരസഭാ ജീവനക്കാരൻ!! മദ്യപാനത്തിനിടെ തർക്കം, സുഹൃത്തിനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നു, മൃതദേഹത്തിന്റെ ബാക്കി ഭാ​ഗങ്ങൾ കണ്ടെത്തിയത് ഇരുവരും താമസിച്ചിരുന്ന മുറിക്കുള്ളിൽനിന്ന്- നിർണായകമായത് സിം കാർഡിന്റെ പിന്നിലെ നമ്പർ
08 Nov 2026
BREAKING NEWS
മകൾ ​ഗർഭിണിയാണെന്ന് അറിഞ്ഞില്ല- മാതാപിതാക്കൾ!! കടുത്ത വയറുവേദനയെ തുടർന്നു  16 കാരിയെ നഴ്‌സിങ് ഹോമിലെത്തിച്ചു, ആരുമറിയാതെ ശുചിമുറിയിൽ പ്രസവിച്ച് നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു, രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത് അതുവഴി പോയ വഴിയാത്രികൻ, ആശുപത്രിയിലെത്തിച്ചെങ്കിലും ...
08 Nov 2026
BREAKING NEWS
"നിങ്ങൾ യുദ്ധത്തിലും തിരഞ്ഞെടുപ്പിലും തോറ്റു, വാൻസ് പരാജയം സമ്മതിച്ചുകഴിഞ്ഞു, റൂബിയോ പുറത്തേക്കുള്ള വഴിയിലാണ്, ഹെഗ്സെത്തിനെ ഉടൻ പുറത്താക്കും, സെൻട്രൽ കമാൻഡ് മേധാവി ഇപ്പോൾ പോഡ്കാസ്റ്ററായിരിക്കുന്നു, അപ്പോൾ വാഷിങ്ടണിൽ ഈ സന്ദേശം എത്തിക്കാൻ നമ്മൾ ആരെയാണ് സമീപിക്കേണ്ടത്?".... ‌തിരഞ്ഞെടുപ്പ് ആയുധമാക്കി...
08 Nov 2026
BREAKING NEWS
ബസ് സ്റ്റാന്റിലേക്കുള്ള പ്രവേശനകവാടത്തിന്റെ മറുഭാ​ഗത്തേക്ക് പോകുന്നതിനിടെ വയോധികനെ കെഎസ്ആർടിസി ബസ് ഇടിച്ചിട്ടു, ചക്രം കാലിനു മുകളിലൂടെ കയറിയിറങ്ങി, ഒരാഴ്ച മുൻപ് ബസ് കയറിയിറങ്ങി വയോധികയുടെ കാലറ്റുപോയതും ഇതേ സ്ഥലത്തുവച്ച്
08 Nov 2026