BREAKING NEWS

ബസ് സ്റ്റാന്റിലേക്കുള്ള പ്രവേശനകവാടത്തിന്റെ മറുഭാ​ഗത്തേക്ക് പോകുന്നതിനിടെ വയോധികനെ കെഎസ്ആർടിസി ബസ് ഇടിച്ചിട്ടു, ചക്രം കാലിനു മുകളിലൂടെ കയറിയിറങ്ങി, ഒരാഴ്ച മുൻപ് ബസ് കയറിയിറങ്ങി വയോധികയുടെ കാലറ്റുപോയതും ഇതേ സ്ഥലത്തുവച്ച്

· · 1 min read
Share: Copied!

അടൂർ: കെഎസ്ആർടിസി ബസിന്റെ ചക്രത്തിനിടയിൽ പെട്ട് വയോധികന്റെ കാലിന് ഗുരുതര പരിക്ക്. അടൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ശനിയാഴ്ച വൈകീട്ട് 03:30-നായിരുന്നു സംഭവം. അപകടത്തിൽ നൂറനാട് ശരത് നിവാസിൽ ചന്ദ്ര മോഹൻ പിള്ളയുടെ (60) കാലിനാണ് ഗുരുതരമായി പരിക്കേറ്റത്.

ബസ് സ്റ്റാന്റിലേക്കുള്ള പ്രവേശനകവാടത്തിന്റെ ഇടതുവശത്ത് നിന്നും മറുഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന ചന്ദ്രമോഹനൻ പിള്ളയെ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തുടർന്ന് ബസിനടിയിൽപ്പെട്ട ചന്ദ്രമോഹനൻ പിള്ളയുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

അതേസമയം ഒരാഴ്ച മുൻപ് കൂടൽ സ്വദേശിയായ അമ്മിണി (74) എന്ന വയോധികയുടെ കാലിലും ഇതേ സ്ഥലത്തു വച്ച് കെഎസ്ആർടിസി ബസിന്റെ ചക്രം കയറിയിറങ്ങി കാൽ അറ്റുപോയിരുന്നു.

BREAKING NEWS
മാലിന്യക്കൂമ്പാരത്തിൽ ചാക്കിനുള്ളിൽ വെട്ടിമാറ്റിയ രണ്ടു കാലുകൾ കണ്ടെത്തിയത് ന​ഗരസഭാ ജീവനക്കാരൻ!! മദ്യപാനത്തിനിടെ തർക്കം, സുഹൃത്തിനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നു, മൃതദേഹത്തിന്റെ ബാക്കി ഭാ​ഗങ്ങൾ കണ്ടെത്തിയത് ഇരുവരും താമസിച്ചിരുന്ന മുറിക്കുള്ളിൽനിന്ന്- നിർണായകമായത് സിം കാർഡിന്റെ പിന്നിലെ നമ്പർ
08 Nov 2026
BREAKING NEWS
നിർണായകമായ മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന്; ’ചോദ്യംചെയ്യലിന് നിർബന്ധമായും ഹാജരാകണം’; പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത
08 Nov 2026
BREAKING NEWS
മകൾ ​ഗർഭിണിയാണെന്ന് അറിഞ്ഞില്ല- മാതാപിതാക്കൾ!! കടുത്ത വയറുവേദനയെ തുടർന്നു  16 കാരിയെ നഴ്‌സിങ് ഹോമിലെത്തിച്ചു, ആരുമറിയാതെ ശുചിമുറിയിൽ പ്രസവിച്ച് നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു, രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത് അതുവഴി പോയ വഴിയാത്രികൻ, ആശുപത്രിയിലെത്തിച്ചെങ്കിലും ...
08 Nov 2026
BREAKING NEWS
"നിങ്ങൾ യുദ്ധത്തിലും തിരഞ്ഞെടുപ്പിലും തോറ്റു, വാൻസ് പരാജയം സമ്മതിച്ചുകഴിഞ്ഞു, റൂബിയോ പുറത്തേക്കുള്ള വഴിയിലാണ്, ഹെഗ്സെത്തിനെ ഉടൻ പുറത്താക്കും, സെൻട്രൽ കമാൻഡ് മേധാവി ഇപ്പോൾ പോഡ്കാസ്റ്ററായിരിക്കുന്നു, അപ്പോൾ വാഷിങ്ടണിൽ ഈ സന്ദേശം എത്തിക്കാൻ നമ്മൾ ആരെയാണ് സമീപിക്കേണ്ടത്?".... ‌തിരഞ്ഞെടുപ്പ് ആയുധമാക്കി...
08 Nov 2026