BREAKING NEWS

”വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്”; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ

· · 1 min read
Share: Copied!

ഗുരുവായൂർ: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ട് കേരളത്തിന്റെ കണ്ണീർക്കാഴ്ചയായി മാറിയ ശ്രുതി പുതുജീവിതത്തിലേക്ക്. ശ്രുതിയുടെയും മാനന്തവാടി സ്വദേശിയും വയനാട് കലക്ടറേറ്റിലെ ജീവനക്കാരനുമായ സന്ദീപിന്റെയും വിവാഹം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ മുൻമന്ത്രി കെ. രാജനുമുണ്ടായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

”ഈ നിമിഷത്തിൽ വളരെ സന്തോഷമുണ്ട്. എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്. മുന്നോട്ടുള്ള ജീവിതവും സന്തോഷകരമാകട്ടെയെന്ന് പ്രാർഥിക്കുന്നു” – വിവാഹശേഷം ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നിനു പിന്നാലെ ഒന്നായി ദുരന്തങ്ങൾ പിന്തുടർന്ന ജീവിതമായിരുന്നു ശ്രുതിയുടേത്. വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. വീടും തകർന്നു. പ്രിയപ്പെട്ടവരെല്ലാം നഷ്ടപ്പെട്ട് തകർന്നുപോയ ശ്രുതിക്ക് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ ജെൻസനും പിന്നീട് വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ ശ്രുതിയുടെ കാലുകൾക്കും പരുക്കേറ്റിരുന്നു.

ദുരന്തങ്ങൾക്കിടയിലും ജീവിതം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലായിരുന്നു പിന്നീട് ശ്രുതി. ജോലിക്കായുള്ള ശ്രമങ്ങൾക്കൊടുവിൽ വയനാട് കലക്ടറേറ്റിലെ റവന്യൂ വകുപ്പിന്റെ പൊതുജന പരാതി പരിഹാര വിഭാഗത്തിൽ (പി.ജി. സെൽ) ക്ലാർക്കായി നിയമനം ലഭിച്ചു. 2024 ഡിസംബറിലാണ് ശ്രുതി ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ സന്ദീപിനൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ശ്രുതി.

കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​നു​ള്ള മ​ന​സ് കാ​ണി​ച്ചി​ല്ല- സി​ഐ​ടി​യു റിപ്പോർട്ട്

BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന...
07 Nov 2026
BREAKING NEWS
മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥര്‍ ....തുടക്കം മുതല്‍ എക്‌സൈസ് മന്ത്രിക്ക് എതിരായി നിലപാട് സ്വീകരിച്ചയാളാണ് അയാള്‍, സര്‍ക്കാരിന്റെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തിക്കണം, എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയത് ശരിയായ തീരുമാനമെന്ന് വെള്ളാപ്പള്ളി നടേശന്‍
07 Nov 2026