BREAKING NEWS

കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​നു​ള്ള മ​ന​സ് കാ​ണി​ച്ചി​ല്ല- സി​ഐ​ടി​യു റിപ്പോർട്ട്

· · 1 min read
Share: Copied!

കോ​ട്ട​യം: നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​ക​ളാ​ണെ​ന്ന് സി​ഐ​ടി​യു. പി​ണ​റാ​യി സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ പാടെ അ​ക​റ്റി​യെ​ന്നും സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​ഐ​ടി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം അ​വ​ത​രി​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ലാ​ണ് വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൻറെ കാ​ര​ണം ഇ​ട​തു​സ​ർ​ക്കാ​രി​ൻറെ പ്ര​വ​ർ​ത്തി​ക​ളാ​ണ്.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന്യാ​യ​മാ​യ ആ​നു​കൂ​ല്യം പോ​ലും ന​ൽ​കു​ന്ന​തി​നു​ള്ള മ​ന​സ് സ​ർ​ക്കാ​ർ കാ​ണി​ച്ചി​ല്ല. പ​ല​മേ​ഖ​ല​ക​ളി​ലും മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് വീ​ഴ്ച്ച​യു​ണ്ടാ​യെ​ന്നും റിപ്പോർട്ടിൽ വിമർശനം. ജ​ന​സം​ഖ്യ​യി​ൽ വ​ലി​യ വി​ഭാ​ഗ​വും തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​വ​രെ പി​ണ​റാ​യി സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം തൊ​ഴി​ലാ​ളി​ക​ളാ​യ അ​ടി​സ്ഥാ​ന വി​ഭാ​ഗം ആ​കു​ന്ന​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. അ​ടി​ത്ത​റ​യാ​യി​രു​ന്ന പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ പ​ര്യാ​പ്ത​മാ​യി​രു​ന്നി​ല്ല.

അതുപോലെ ക്ഷേ​മ​പെ​ൻ​ഷ​നി​ൽ സ​ർ​ക്കാ​ർ ശ്ര​ദ്ധ​കൊ​ടു​ത്ത​പ്പോ​ൾ, തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി. തൊ​ഴി​ലാ​ളി പ്ര​ശ്ന​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ന്നും സി​ഐ​ടി​യു റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. പ​ര​മ്പ​രാ​ക​ത തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ പ​തി​സ​ന്ധി​ക​ള മ​റി​ക​ട​ക്കാ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ പ​ര്യാ​പ്ത​മാ​യി​രു​ന്നി​ല്ല. പ​ല മേ​ഖ​ല​ക​ളി​ലും മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് വി​ഴ്ച സം​ഭ​വി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പറയുന്നു.

മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥര്‍ ….തുടക്കം മുതല്‍ എക്‌സൈസ് മന്ത്രിക്ക് എതിരായി നിലപാട് സ്വീകരിച്ചയാളാണ് അയാള്‍, സര്‍ക്കാരിന്റെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തിക്കണം, എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയത് ശരിയായ തീരുമാനമെന്ന് വെള്ളാപ്പള്ളി നടേശന്‍

BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026
BREAKING NEWS
മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥര്‍ ....തുടക്കം മുതല്‍ എക്‌സൈസ് മന്ത്രിക്ക് എതിരായി നിലപാട് സ്വീകരിച്ചയാളാണ് അയാള്‍, സര്‍ക്കാരിന്റെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തിക്കണം, എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയത് ശരിയായ തീരുമാനമെന്ന് വെള്ളാപ്പള്ളി നടേശന്‍
07 Nov 2026