BREAKING NEWS

മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്… കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

ദുബായ്: യാത്രക്കിടെ കാറിന്റെ ടയർ പഞ്ചറായതോടെ വാഹനത്തിൽ നിന്നിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ദുബായിയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷം 3ന് ദുബായ് റാഷിദിയയിലായിരുന്നു അപകടമുണ്ടായ്. ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ ആർകിടെക്ട് വിദ്യാർഥിയായ നാഇഫ സഞ്ചരിച്ച കാറിന്റെ ടയർ പഞ്ചറായപ്പോൾ റോഡരികിൽ നിർത്തുകയും നാട്ടിൽ പോയിരുന്ന മാതാപിതാക്കളോട് കാര്യം ഫോൺ വിളിച്ച് പറയുകയും ചെയ്യുകയായിരുന്നു.

തുടർന്ന് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ സഹായത്തിന് ആളെത്തുമെന്ന് പിതാവ് ബിനു പറഞ്ഞതനുസരിച്ച് കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. അൽപ നിമിഷത്തിന് ശേഷം പിതാവ് ബിനു ഫോൺ വിളിച്ചപ്പോൾ നാഇഫ എടുത്തിരുന്നില്ല. വൈകാതെ ദുബായ് പോലീസിൽ നിന്ന് ഫോൺ വിളിയെത്തിയപ്പോഴാണ് അപകട വിവരം അറിയുന്നത്.

തുടർന്ന് മാതാപിതാക്കൾ ദുബായിലെത്തി. ദുബായ് പോലീസ് ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിഹാൽ ഹമീദാണ് നാഇഫയുടെ സഹോദരൻ.

BREAKING NEWS
കസേര മാറും മുമ്പ് വലിയ തീയിട്ട് സാംബശിവ റാവു; ഉ​ദ്യോ​ഗസ്ഥർക്ക് 'സന്തോഷം' എന്ന പേരിൽ മാസപ്പടി; ബാർ ഉടമകളിൽനിന്ന് 30,000, 20,000 രൂപ വീതം കൈക്കൂലി; എക്സൈസ് വകുപ്പിലെ അഴിമതിക്കഥകളുടെ റിപ്പോർട്ട്
07 Nov 2026
BREAKING NEWS
"ഞങ്ങളുടെ സഹപ്രവർത്തകന്റെ തള്ളവിരലിന് സമീപമുള്ള ഭാഗം അടിയേറ്റ് തകർന്ന നിലയിൽ, മറ്റൊരാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടൽ, കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് അവർ ആക്രമിച്ചത്"... ജന്മദിനാഘോഷത്തിനിടെ ബിജെപി പ്രവർത്തകർ മർദിച്ചു- അഭിഷേക് ബാനർജി!! 'വെറും നാടകം, ഒരു നേതാവിന്റെ ജന്മദിനാഘോഷം ഫുട്പാത്തി...
07 Nov 2026
BREAKING NEWS
കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പുഴയില്‍ ചാടി, കാലില്‍ മുതല കടിച്ചതോടെ അലറിവിളിച്ച് യുവതി, ഒടുവില്‍ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
07 Nov 2026
BREAKING NEWS
ഉച്ചാരണശുദ്ധി തീരെയില്ല.... സഹപാഠിയോട് ഈര്‍ക്കില്‍ കൊണ്ടുവരാന്‍ പറഞ്ഞു, ദളിത് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി നാക്കു വടിപ്പിച്ച് അധ്യാപകന്‍, മാസങ്ങളോളം സങ്കടം ഉള്ളിലൊതുക്കി ആറാം ക്ലാസുകാരന്‍
07 Nov 2026