ബെംഗളൂരു: ജീവനൊടുക്കാൻ പുഴയിൽ ചാടിയ യുവതിയെ മുതല ആക്രമിച്ചു. പരുക്കേറ്റ യുവതിയെ നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി.
കുക്കെ സുബ്രഹ്മണ്യ കുമാരധാര നദിയിൽ കഴിഞ്ഞ ദിവസമാണു കുടുംബവഴക്കിനെ തുടർന്നു യുവതി പുഴയിൽ ചാടിയത്. കാലിൽ മുതല കടിച്ചതോടെ യുവതി അലറിക്കരഞ്ഞു. പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചു.
സുബ്രഹ്മണ്യ പൊലീസെത്തി യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. കൗൺസലിങ് നൽകിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.