BREAKING NEWS

ഉച്ചാരണശുദ്ധി തീരെയില്ല…. സഹപാഠിയോട് ഈര്‍ക്കില്‍ കൊണ്ടുവരാന്‍ പറഞ്ഞു, ദളിത് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി നാക്കു വടിപ്പിച്ച് അധ്യാപകന്‍, മാസങ്ങളോളം സങ്കടം ഉള്ളിലൊതുക്കി ആറാം ക്ലാസുകാരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: തേവലക്കാട് എസ് എന്‍ യുപി സ്‌കൂളില്‍ അധ്യാപകന്റെ ക്രൂരത. ഉച്ചാരണശുദ്ധിയില്‍ ഇല്ലെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ വെച്ച് നാക്ക് വടിപ്പിച്ചെന്ന് പരാതി. കുട്ടിയുടേയും സഹപാഠികളുടേയും പരാതിക്ക് പിന്നാലെ അധ്യാപകന്‍ ആകര്‍ഷ് എസ് എസിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും അന്വേഷണം തുടങ്ങി. ക്ലാസില്‍ കുട്ടി എന്തോ വാക്ക് പറഞ്ഞത് തിരിഞ്ഞില്ലെന്ന് പറഞ്ഞ് അധ്യാപകന്‍ പരിഹസിച്ചെന്നും മറ്റൊരു കുട്ടിയെ വിട്ട് ഈര്‍ക്കില്‍ എടുപ്പിച്ച് പരസ്യമായി നാക്ക് വടിപ്പിച്ചെന്നുമാണ് പരാതി.

മാസങ്ങളോളം ഈ സംഭവം പുറംലോകമറിഞ്ഞില്ല. പിന്നീട് സ്‌കൂളിലെ തന്നെ ചില ആഭ്യന്തര തര്‍ക്കങ്ങളുടെ ഭാഗമായാണ് വിഷയം ബാലാവകാശ കമ്മീഷന് മുന്നിലേക്ക് എത്തുന്നത്. അപമാനിക്കപ്പെട്ട കുട്ടി സംഭവം ഉള്ളിലൊതുക്കിയെങ്കിലും ആ അവസ്ഥ കണ്ട് മറ്റ് കുട്ടികള്‍ക്ക് ദുഃഖം തോന്നുകയും അവരത് ഹെഡ്മാസ്റ്ററോടും മറ്റ് അധ്യാപകരോടും പറയുകയുമായിരുന്നു. ആദ്യഘട്ടത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.

മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കുന്നത്. ചൈല്‍ഡ്‌ലൈന്‍ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്.

BREAKING NEWS
കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പുഴയില്‍ ചാടി, കാലില്‍ മുതല കടിച്ചതോടെ അലറിവിളിച്ച് യുവതി, ഒടുവില്‍ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
07 Nov 2026
BREAKING NEWS
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണം; പോലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്ന് ഹൈക്കോടതി; ബസ്സുടമകൾക്കെതിരേ നടപടി വേണം; ടൈമിങ്ങിന്റെ പേരിൽ ന്യായീകരിക്കരുത്; കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി.
07 Nov 2026
BREAKING NEWS
പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി, ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല, തോല്‍വിക്ക് കാരണം പിണറായിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍, രൂക്ഷ വിമര്‍ശനവുമായി സിഐടിയു
07 Nov 2026
BREAKING NEWS
ഡോക്ടറുടെ ഫോണില്‍ 12 യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ, പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഡോ. ജോൺസൺ കെ വർ​ഗീസ് ഒളിവില്‍, ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ പൊലീസ്
07 Nov 2026