BREAKING NEWS

ഡോക്ടറുടെ ഫോണില്‍ 12 യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ, പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഡോ. ജോൺസൺ കെ വർ​ഗീസ് ഒളിവില്‍, ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ പൊലീസ്

· · 1 min read
Share: Copied!

കൊച്ചി: കൊച്ചിയിലെ ഡോക്ടർക്കെതിരായ പീഡനക്കേസിൽ കൂടുതൽവിവരങ്ങൾ പുറത്ത്. പ്രതിയായ ഡോ. ജോൺസൺ കെ. വർ​ഗീസിന്റെ മൊബൈൽഫോണിൽ ഒട്ടേറെ യുവതികളുടെ സ്വകാര്യ​ദൃശ്യങ്ങളുണ്ടെന്നാണ് വിവരം. ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ ഡോക്ടറുടെ മൊബൈൽഫോണിൽനിന്ന് പൊലീസ് കണ്ടെത്തി. യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഡോക്ടർ മൊബൈൽഫോണിൽ പകർത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്.

ഇതിൽ ഉൾപ്പെട്ട യുവതികളുടെ പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. അതേസമയം, യുവനടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡോ. ജോൺസൺ കെ വർ​ഗീസ്(41) ഒളിവിൽപോയിരിക്കുകയാണ്. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് നീക്കം.
യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അം​ഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്തെന്ന കേസിലാണ് കഴിഞ്ഞദിവസം പുതിയ വഴിത്തിരിവുണ്ടായത്. യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടർക്കെതിരേ പീഡനപരാതി നൽകിയത്. ഇതോടെ ഡോ. ജോൺസൺ കെ വർ​ഗീസിനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. യുവനടിയും കൂട്ടാളികളും ബന്ധുവിന് ചികിത്സ നൽകണമെന്ന പേരിൽ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചെന്നും ഫോണുകളും സ്മാർട് വാച്ചു ഇയർപോഡും കവർന്നെന്നുമായിരുന്നു ഡോക്ടർ ആദ്യം നൽകിയ പരാതി.

ഈ പരാതിയിൽ കേസെടുത്ത പൊലീസ് യുവനടിയെയും സുഹൃത്തായ നടനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ ആകെ 12 പ്രതികളാണുള്ളത്. സംഭവം ഹണിട്രാപ്പ് ആണോ ബ്ലാക്ക്മെയിലിങ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ, ബന്ധുവായ സ്ത്രീയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പവും ഇതേച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളുമാണ് ആക്രമണത്തിൽ കലാശിച്ചതെന്നായിരുന്നു യുവനടിയുടെ മൊഴി. ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്നും നടിയും മറ്റുപ്രതികളും പൊലീസിനോട് പറഞ്ഞു. സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറുടെ ഫോൺ പിടിച്ചുവാങ്ങിയതെന്നും ഇവരുടെ മൊഴിയിലുണ്ട്. ഈ ഫോണുകളാണ് പ്രതികൾ പൊലീസിന് കൈമാറിയത്. തുടർന്ന് പൊലീസ് ഫോൺ പരിശോധിച്ചതോടെയാണ് കൂടുതൽ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ കണ്ടെത്തിയത്.

BREAKING NEWS
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണം; പോലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്ന് ഹൈക്കോടതി; ബസ്സുടമകൾക്കെതിരേ നടപടി വേണം; ടൈമിങ്ങിന്റെ പേരിൽ ന്യായീകരിക്കരുത്; കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി.
07 Nov 2026
BREAKING NEWS
പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി, ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല, തോല്‍വിക്ക് കാരണം പിണറായിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍, രൂക്ഷ വിമര്‍ശനവുമായി സിഐടിയു
07 Nov 2026
BREAKING NEWS
കൊലപ്പെടുത്തിയത് മറ്റെവിടെയോ വെച്ച്? അഭിരാമിന്റെ ശരീരത്തിൽ സംഭവ സ്ഥലത്തെയല്ലാത്ത മണ്ണിന്റെ സാന്നിധ്യം; മൃതദേഹം കടത്താൻ വാങ്ങിയത് 30 രൂപയുടെ ചാക്ക്; മഴ തകർത്തത് പ്രതികളുടെ പദ്ധതി, മൊബൈൽഫോൺ കണ്ടെത്താനായില്ല
07 Nov 2026
BREAKING NEWS
’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി
07 Nov 2026