തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന് സിഐടിയുവിന്‍റെ വിമര്‍ശനം. പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി. ജനറൽ സെക്രട്ടറി എളമരം കരീം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് വിമർശനം. തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല. പല മേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതിൽ എൽഡിഎഫ് സര്‍ക്കാരിന് വീഴ്ച സംഭവിച്ചു.
ജനസംഖ്യയിൽ വലിയ വിഭാഗം തൊഴിലാളികൾ, അവരെ പിണറായി സർക്കാർ അവഗണിച്ചു . തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം തൊഴിലാളികളായ അടിസ്ഥാന വിഭാഗം അകന്നതാണ്. അടിത്തറയായിരുന്ന പരമ്പരാഗത തൊഴില്‍മേഖലയിലെ പ്രതിസന്ധികളെ മറികടക്കാന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നടത്തിയ പരിശ്രമങ്ങള്‍ പര്യാപ്തമായിരുന്നില്ല.
ക്ഷേമ പെന്‍ഷനില്‍ സര്‍ക്കാര്‍ ശ്രദ്ധകൊടുത്തപ്പോള്‍, തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യത്തിലടക്കം വീഴ്ചവരുത്തി. തൊഴിലാളി പ്രശ്‌നങ്ങള്‍ അവഗണിച്ചു എന്നും സിഐടിയു റിപ്പോർട്ടിൽ പറയുന്നു