BREAKING NEWS

ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു. കോഴിക്കോട് ജില്ലയിൽ പാർട്ടി പ്രവർത്തനം നടത്താൻ അനുമതി തേടി ആര്യ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. കത്ത് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ആര്യയുടെ അപേക്ഷ പരിഗണിച്ചത്.

വ്യക്തിപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യ ജില്ലാ കമ്മിറ്റിക്ക് അപേക്ഷ നൽകിയത്. മുൻ എംഎൽഎ സച്ചിൻ ദേവിനെയാണ് ആര്യ വിവാഹം കഴിച്ചത്. സച്ചിന്റെ സ്വദേശം കോഴിക്കോടാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന മണ്ഡലം കോഴിക്കോട്ടേക്ക് മാറ്റിയേക്കുമെന്ന് ആര്യ നേരത്തെ പാർട്ടി പ്രവർത്തകരെ അറിയിച്ചിരുന്നു.

കോഴിക്കോട് നഗരത്തിൽ ഇരുവരും വീട് വാങ്ങി താമസം മാറിയെന്നാണ് വിവരം. ഇതോടെ ആര്യയുടെ പാർട്ടി പ്രവർത്തനവും കോഴിക്കോട്ടേക്ക് മാറാനാണ് സാധ്യത.

ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026