BREAKING NEWS

എന്റെ സൗകര്യത്തിന് നിന്ന് തരുമോ?? കോളജ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു, ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, പരാതി നല്‍കിയാല്‍ ജീവിക്കാന്‍ വിടെല്ലെന്ന് ഭീഷണി, യുവാക്കള്‍ക്കെതിരെ കേസ്

· · 1 min read
Share: Copied!

കോഴിക്കോട്: കോളേജ് വിദ്യാർഥിനികൾക്ക് നേരെ സദാചാര ആക്രമണം. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോളേജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനികളെ ഒരു സംഘം യുവാക്കൾ ഇരുചക്രവാഹനത്തിൽ പിന്തുടർന്നാണ് പ്രശ്‌നമുണ്ടാക്കിയത്. വിദ്യാർഥിനികളെ തടഞ്ഞുനിർത്തിയ യുവാക്കൾ അവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.

പെൺകുട്ടികൾ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടികളെ യുവാക്കൾ റോഡിന്റെ വശത്തുനിന്ന് കമന്റ് അടിക്കുകയായിരുന്നു. പിന്നീട് ഇവർ ഇരുചക്ര വാഹനത്തിൽ വിദ്യാർഥിനികളുടെ പിന്നാലെ എത്തി. എവിടെയാണ് പഠിക്കുന്നത് എന്ന് യുവാക്കൾ പെൺകുട്ടികളോട് ചോദിച്ചു. പെൺകുട്ടി മറുപടി പറയാതെ മുന്നോട്ട് നടന്നു. യുവാക്കൾ വീണ്ടും അടുത്തെത്തി മറുപടി ആവശ്യപ്പെട്ടു തട്ടിക്കയറി. ‘എന്തിനാണ് കിന്നാരം ചോദിക്കുന്നത്’ എന്ന് പെൺകുട്ടി തിരിച്ചു ചോദിച്ചു. കൂടെയുണ്ടായിരുന്ന വിദ്യാർഥിനി എന്താണ് നിങ്ങളുടെ പ്രശ്‌നം ചോദിച്ചതോടെ യുവാക്കൾ വാഹനം റോഡിൽ കുറുകെ നിർത്തി താഴെയിറങ്ങി.

തന്റെ സൗകര്യത്തിന് നിൽക്കുമോ എന്ന് ചോദിച്ച് യുവാക്കളിലൊരാൾ പെൺകുട്ടിയുടെ അടുത്തേക്ക് വന്നു. ഈ സമയം പെൺകുട്ടി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് ബലമായി ഫോൺ തട്ടിയെടുക്കാനും ശ്രമിച്ചു. പോലീസിൽ പരാതി നൽകിയാൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി പറയുന്നു. കൂടാതെ യുവാക്കൾ പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇവർ സോഷ്യൽ മീഡിയയിലൂടെ അശ്ലീല പരാമർശങ്ങളോടെ പ്രചരിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ പെൺകുട്ടി പയ്യോളി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

BREAKING NEWS
"മുന്നിൽ കൊണ്ടുവന്ന് വയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെ", കെഎസ്ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?? പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍
06 Nov 2026
BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026