BREAKING NEWS

‘മതം, മതം, മതം’ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി’; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കുംഡൽഹിയിലും കേരളത്തിലും വ്യത്യസ്ത നിലപാടുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഡൽഹിയിൽ ഭരണഘടന, ജനാധിപത്യം, മതേതരത്വം, സ്ത്രീകളുടെയും യുവാക്കളുടെയും അവകാശങ്ങൾ എന്നിവയെക്കുറിച്ച് വാചാലനാകുന്ന രാഹുൽ ഗാന്ധി കേരളത്തിൽ ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ കോൺഗ്രസ് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായി പരസ്യ രാഷ്ട്രീയ സഖ്യത്തിലാണ്. ബംഗ്ലാദേശിലെ അരാജകത്വത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ‘മതം, മതം, മതം’ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷികളെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയിൽ ഇന്ത്യൻ യുവാക്കളുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്ന രാഹുൽ ഗാന്ധി കേരളത്തിൽ മുസ്‌ലിം ലീഗിന്റെ സമ്മർദത്തിന് വഴങ്ങി പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെ എതിർക്കുകയാണ്. മറ്റ് ഇടങ്ങളിലെല്ലാം ഭരണഘടനയെയും മൗലികാവകാശങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ കേരളത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാനും അവരെ വീടുകൾക്കുള്ളിൽ ഒതുക്കിനിർത്താനും ആഗ്രഹിക്കുന്നവരുമായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ സഖ്യമെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഇക്കാര്യങ്ങളിൽ രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടനയെക്കുറിച്ച് വാചാലനാകുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടി കേരളത്തിൽ ഭരണഘടനാവിരുദ്ധമായ മുസ്‌ലിം സംവരണത്തെ പിന്തുണയ്ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ദില്ലിയിൽ ഒരു ഭാഷ സംസാരിക്കുകയും കേരളത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നതിനെ വഞ്ചനാപരമായ രാഷ്ട്രീയമെന്നല്ലാതെ മറ്റെന്താണ് വിളിക്കാനാകുകയെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ വഞ്ചനയും അഴിമതി നിറഞ്ഞ പാർട്ടിയുടെ യഥാർഥ മുഖവും ഇതിലൂടെ പുറത്തുവന്നിരിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു

BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026
BREAKING NEWS
കുഞ്ഞിന്റെ തല ഭിത്തിയില്‍ ആഞ്ഞ് ഇടിപ്പിച്ചു, രണ്ട് കവിളുകളിലും രക്തം കല്ലിച്ചപ്പാടുകള്‍, ശരീരത്തില്‍ മുറിവേറ്റപ്പാടുകള്‍, പെരുമ്പാവൂരില്‍ മരിച്ച മൂന്നു വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ
06 Nov 2026