BREAKING NEWS

കുഞ്ഞിന്റെ തല ഭിത്തിയില്‍ ആഞ്ഞ് ഇടിപ്പിച്ചു, രണ്ട് കവിളുകളിലും രക്തം കല്ലിച്ചപ്പാടുകള്‍, ശരീരത്തില്‍ മുറിവേറ്റപ്പാടുകള്‍, പെരുമ്പാവൂരില്‍ മരിച്ച മൂന്നു വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ

· · 1 min read
Share: Copied!

പെരുമ്പാവൂര്‍: അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കുട്ടിയുടെ അമ്മയുടെ മൊഴി. രണ്ടാനച്ഛന്‍ മഹേശ്വര്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു. കുട്ടി ടെറസില്‍ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞത് കുട്ടി മരിച്ചത് ടെറസില്‍ നിന്ന് വീണുണ്ടായ അപകടത്തിലെന്നാണ്.

ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ടാനച്ചന്‍ കുട്ടിയുടെ തല ഭിത്തിയില്‍ ആഞ്ഞ് ഇടിച്ചിരുന്നു എന്ന് അമ്മയുടെ മൊഴി. അതേസമയം, മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചിട്ടില്ല. പെരുമ്പാവൂര്‍ വല്ലത്ത് കോര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വര്‍.

ഇയാള്‍ ഇന്നലെ മൂന്നു വയസുള്ള കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്നത് കണ്ടവരുണ്ട്. കുട്ടിക്ക് ആ സമയം ബോധമുണ്ടായിരുന്നില്ല. കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റു എന്നാണ് എല്ലാവരോടും പറഞ്ഞത്. കുട്ടിയുടെ രണ്ട് കവിളുകളിലും രക്തം കല്ലിച്ചപ്പാടുകള്‍ ഉണ്ട്. ശരീരത്തിലും മുറിവേറ്റപ്പാടുകളുണ്ട്. കുഞ്ഞിനെ നിരന്തരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. കളമശേശ്ശരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കുഞ്ഞിന്റെ മാതാവിനെയും ചേച്ചിയെയും പൊലീസ് ഇടപെട്ട് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026
BREAKING NEWS
വാടവീട്ടില്‍ ഒറ്റയ്ക്ക് താമസം, ഡിപ്രഷന്‍ കാരണം ജീവിതം മടുത്തു, അധ്യാപകന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
06 Nov 2026
BREAKING NEWS
കയറിപിടിക്കാന്‍ അവസരം കൊടുത്തിട്ട് പിന്നെ എന്നെ അത് ചെയ്തേ, ഇത് ചെയ്തേ എന്ന് പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ സമ്മതം ഇല്ലാതെ ആരും ഒരു കാര്യവും ചെയ്യില്ല, എല്ലാത്തിനും റെഡിയായിട്ടും വഴങ്ങി കൊടുത്തിട്ടും, പിന്നെ കിടന്ന് ഫീൽ ചെയ്തിട്ട് എന്തുകാര്യം, വാതിലിന്റെ ലോക്ക് തുറന്നു കൊടുത്താലേ ആരായാലും അകത്ത്...
06 Nov 2026