BREAKING NEWS

’സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് വരുമാനപരിധി വരും’, വ്യാജ പ്രചാരണം; പ്രിയദർശിനി കാർഡ് പോസ്റ്ററിനെതിരെ മന്ത്രിയുടെ ഓഫീസ് പോലീസിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര വരുമാനപരിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ ഗതാഗതമന്ത്രി സി.പി. ജോണിന്റെ ഓഫീസ് പോലീസിൽ പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി. സാജുവാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന് പരാതി നൽകിയത്.

പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളിൽനിന്ന് സർക്കാർ ജീവനക്കാരെ പൂർണമായി ഒഴിവാക്കുമെന്നും ഇതിനായി പ്രിയദർശിനി കാർഡ് പുറത്തിറക്കുമെന്നുമുള്ള പോസ്റ്ററാണ് കഴിഞ്ഞ നാലഞ്ച് ദിവസങ്ങളായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം പോസ്റ്റുകൾ പങ്കുവെച്ച അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്.

ചില അക്കൗണ്ടുകൾ വഴി വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ച് അഭിപ്രായ സർവേകൾ നടത്തുകയും യു.ഡി.എഫ്. സർക്കാരിനും മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കുമെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 353, 356, 336 വകുപ്പുകൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ ആവശ്യപ്പെട്ടു. വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി

BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026