കാസർകോട്: സഹപാഠികളുടെ മർദനമേറ്റ് പ്ലസ് വൺ വിദ്യാർഥിക്ക് പരിക്കേറ്റു. കാസർകോട് ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഏറ്റുകുടുക്ക സ്വദേശിയായ വിദ്യാർഥിക്കാണ് തലയ്ക്ക് പരിക്കേറ്റത്. മറ്റൊരു വിദ്യാർഥി ഇരിക്കുന്ന സീറ്റിൽ ഇരുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് പരാതി.
സംഭവത്തിൽ അഞ്ച് വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. പരിക്കേറ്റ വിദ്യാർഥിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.