BREAKING NEWS

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി

· · 1 min read
Share: Copied!

കൊച്ചി: എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. ‘‘സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതിയുടെ നടപടികൾ. പരിഹസിക്കുകയും ചെയ്തു. ഡ്രാമ പോലെയാണു തോന്നുന്നത്. പോസിറ്റീവായി കാര്യങ്ങൾ നടക്കുമെന്നാണു കരുതിയത്.

സാധാരണക്കാരായ ഞങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല. ഇനി എന്താണു നടക്കാൻ പോകുന്നതെന്നും അറിയില്ല.കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന നടപടിയാണ് ഉണ്ടായത്. പൊലീസിനും കോടതിക്കും വീഴ്ചകളുണ്ട്. സാധാരണക്കാർക്കു നാട്ടിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയായി.

അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വന്നത്. ഈ വിധിയോടെ തോറ്റു പിന്മാറുമെന്നു കരുതേണ്ട. കഴിയുന്നതുപോലെ കേസുമായി മുന്നോട്ടുപോകും. പക്ഷേ, നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്’’ – ഭദ്രകീർത്തി പറഞ്ഞു.

BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026
BREAKING NEWS
ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ
05 Nov 2026
BREAKING NEWS
ലോഡ്ജ് മുറിയില്‍ അക്രമിച്ച് കയറി യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിച്ചു, ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു, 17കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026