BREAKING NEWS

സിജെപിക്ക് വിദേശ-  ഇന്ത്യാവിരുദ്ധ വിദേശ ശൃംഖലകളിൽനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നു, അശുതോഷിന് പണം ലഭിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന്, ദീപ്കെയ്ക്ക് പണം വരുന്നത് യുഎന്നിൽനിന്ന്, തെളിവുണ്ട്… ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി, എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഐബിയും റോയും എന്തുചെയ്യുകയാ?- ചോദ്യവുമായി പ്രിയങ്ക് ഖാർഗെ

· · 1 min read
Share: Copied!

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി)ക്കും സംഘടനയെ സഹായിക്കുന്നവർക്കും വിദേശ സന്നദ്ധ സംഘടനകളിൽനിന്നും ഇന്ത്യാവിരുദ്ധ വിദേശ ശൃംഖലകളിൽനിന്നും അനധികൃതമായി പണം ലഭിക്കുന്നുണ്ടെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. രാജ്യത്ത് അശാന്തി സൃഷ്ടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ സാമ്പത്തിക ഇടപാടുകളെന്നും അദ്ദേഹം ആരോപിച്ചു.

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ, സംഘടനയുടെ തന്ത്രജ്ഞൻ അശുതോഷ് റങ്ക എന്നിവർക്ക് വിദേശത്തുള്ള സാമ്പത്തിക സഹായികളുമായി ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ ജിതേന്ദ്ര സിങ് പറഞ്ഞു.

“അനധികൃത സ്രോതസുകളിൽനിന്നും ഇന്ത്യാവിരുദ്ധ എൻജിഒകളിൽനിന്നും രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യാവിരുദ്ധ സംഘടനകളിൽനിന്നും ഇവർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകളുണ്ട്. വിദേശസഹായം ലഭിക്കുന്ന എൻജിഒകളും ഡീപ് സ്റ്റേറ്റ് പ്രവർത്തകരും ഇന്ത്യാവിരുദ്ധ ശക്തികളുമാണ് ഈ പ്രചാരണത്തിന് പിന്നിൽ. അഭിജീത് ദീപ്‌കെയ്ക്ക് അമേരിക്ക ആസ്ഥാനമായുള്ള സംഭാവനദാതാക്കളിൽനിന്ന് പണം ലഭിക്കുന്നുണ്ട്. അശുതോഷ് റങ്കയ്ക്ക് പാക്കിസ്ഥാൻ രാഷ്ട്രീയക്കാരാണ് പണം നൽകുന്നത്,” ജിതേന്ദ്ര സിങ് ആരോപിച്ചു.

അതുപോലെ സിജെപിയുടെ സമീപകാല പ്രതിഷേധങ്ങൾ ഉത്സവകാലത്ത് രാജ്യതലസ്ഥാനത്ത് അരാജകത്വവും സംഘർഷവും സൃഷ്ടിക്കാൻ ആസൂത്രണം ചെയ്തുള്ളതാണെന്ന് ബിജെപി വക്താവ് തുഹിൻ എ. സിൻഹയും ആരോപിച്ചു. കഴിഞ്ഞ ഒരു മാസമായി സിജെപി സ്വീകരിച്ച നടപടികളെല്ലാം കലാപസമാനമായ സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കങ്ങളായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനത്ത് ഉത്സവകാലത്ത് അരാജകത്വം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇതിന് പിന്നിൽ ദുരുദ്ദേശ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സിജെപിയെയും കോൺഗ്രസിനെയും താരതമ്യം ചെയ്ത സിൻഹ, ഇരുകൂട്ടരും ഒരേ സമയത്ത് നീതിന്യായ വ്യവസ്ഥയെ ലക്ഷ്യമിടുകയാണെന്നും കുറ്റപ്പെടുത്തി. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ രാഹുൽ ഗാന്ധി സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തിയതും പ്രധാനപ്പെട്ട കോടതി വാദം നടക്കാനിരിക്കെ സാങ്കൽപ്പിക ഇംപീച്ച്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചതും ശരിയായ നടപടികളല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനും രാജ്യത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ മോശം പ്രതിച്ഛായ സൃഷ്ടിക്കാനുമുള്ള ആസൂത്രിത നീക്കങ്ങളാണ് ഇതെന്നും സിൻഹ ആരോപിച്ചു.

ഇതിനിടെ, സിജെപി വക്താക്കളായ സൗരവ് ദാസിനോടും അശുതോഷ് റങ്കയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് നിർദേശം നൽകി. ഔദ്യോഗിക നിരോധന ഉത്തരവുകൾ ലംഘിച്ചതും അനുമതിയില്ലാതെ ജന്തർ മന്തറിലേക്ക് പ്രവേശിച്ചതും മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അതിക്രമിച്ചു കയറിയതുമാണ് ഇവർക്കെതിരായ അന്വേഷണ വിഷയങ്ങൾ.

ഡൽഹിയിൽ പെട്ടെന്നുള്ള തെരുവുപ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങിയതുമുതൽ നിയമപരമായ ഉറപ്പുകൾ ലംഘിച്ചെന്ന ആരോപണങ്ങൾ സിജെപി നേതൃത്വത്തിനെതിരെ ഉയർന്നിരുന്നു. ഒക്ടോബർ 10ന് ദാസിനെയും റങ്കയെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഒരു വർഷത്തേക്ക് ഏർപ്പെടില്ലെന്ന് രേഖാമൂലം ഉറപ്പുനൽകിയതിനെ തുടർന്നാണ് ഇരുവരെയും വിട്ടയച്ചത്. ഇതിനായി 50,000 രൂപ വീതമുള്ള സമാധാന ബോണ്ടും ഇവർ ഒപ്പിട്ടിരുന്നു.

എന്നാൽ 72 മണിക്കൂറിനുള്ളിൽ തന്നെ ഇവർ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് പോലീസ് ആരോപിക്കുന്നത്. ഒക്ടോബർ 13ന് സിജെപി അംഗം അജിങ്ക്യ ഷിൻഡെയ്ക്കൊപ്പം ദാസും റങ്കയും പോലീസ് ബാരിക്കേഡുകൾ മറികടന്ന്, പൂട്ടിയിട്ടിരുന്ന ജന്തർ മന്തറിന്റെ കവാടങ്ങൾ ചാടിക്കടന്നെന്നാണ് ആരോപണം. അപ്പോഴേക്കും ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രമെന്ന പദവിയിൽനിന്ന് നീക്കിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആറിനെതിരെയായിരുന്നു മുദ്രാവാക്യങ്ങൾ.

അതേസമയം, സിജെപിക്ക് വിദേശത്തുനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ആരോപണങ്ങൾ പ്രതിപക്ഷം തള്ളി. തെളിവുകളില്ലാതെയാണ് ബിജെപി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഇന്റലിജൻസ് ബ്യൂറോ (ഐബി), റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) എന്നിവരെയും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസിന് വിദേശ ഏജൻസികളിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആരോപിക്കുന്നുണ്ടെങ്കിലും അതിന് അനുകൂലമായി ഒരു രേഖയോ തെളിവോ പോലും ഹാജരാക്കാൻ കഴിയുന്നില്ലെന്ന് ഖാർഗെ പറഞ്ഞു. ഇത് അമിത് ഷായുടെയും ജയശങ്കറിന്റെയും റോയുടെയും പ്രവർത്തനശേഷിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതായും അദ്ദേഹം പരിഹസിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഐബിയും റോയും എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ടുള്ള കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓൺലൈൻ പോളിനെയും ഖാർഗെ പിന്തുണച്ചു. കോൺഗ്രസ്, ബിജെപി, ബിജെപിയുടെ പ്രത്യയശാസ്ത്ര സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) എന്നിവയ്ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ച് സംവാദം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സംവാദത്തിന് മധ്യസ്ഥത വഹിക്കട്ടെയെന്നും ഖാർഗെ പരിഹാസരൂപേണ പറഞ്ഞു.

BREAKING NEWS
എസി പൊട്ടിത്തെറിച്ചു, ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
05 Nov 2026
BREAKING NEWS
ഹൃദയാഘാതമെന്ന് പ്രാഥമിക സൂചന, കളി കഴിഞ്ഞ് ക്ലാസ് റൂമിലെത്തിയ ഒൻപത് വയസുകാരി കുഴഞ്ഞു വീണു, പാഞ്ഞെത്തിയ അധ്യാപിക ആ കുരുന്നിന്റെ ജീവൻ പിടിക്കാൻ നോക്കിയെങ്കിലും ന‌ടന്നില്ല, മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം!! കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നോക്കാൻ തയാറാകാതെ അധികൃതർ, സ്കൂളിനെതിരേയും ആ...
05 Nov 2026
BREAKING NEWS
"അവൾ അതിനുള്ളിലാണ്... അവൾ ഫ്രീസറിലാണ്" പോലീസിനോട് പ്രതി!! സുഹൃത്തിനെ കൊന്ന് ശരീരം പല കഷ്ണങ്ങളാക്കി വെ‌ട്ടിമുറിച്ച് മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു, ഒപ്പം വെള്ളത്തിൽ മുക്കിക്കൊന്ന 5 ​ഗിനിപ്പന്നികളുടെ ജഡങ്ങളും!! സുഹൃത്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് പണം തട്ടിയെടുത്തു, 63 കാരി ജീവനോടെയുണ്ടെ...
05 Nov 2026
BREAKING NEWS
'സതീശൻ സംഘി മുഖ്യമന്ത്രി; നുണയുടെ ഫാക്ടറി; ആർലേക്കർ പറയുന്നത് വേദവാക്യം; ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പരസ്യമായി പറയാൻ പാടുണ്ടോ?'; രൂക്ഷ വിമർശനവുമായി പി. രാജീവ്
05 Nov 2026