കണ്ണൂർ: കൂത്തുപറമ്പ് ആടൂർ പാലത്തിൽ ബസും ബൈക്കും കൂട്ടിയിടിച്ച് സിപിഎം സംസ്ഥാന സമിതിയംഗം പി. ശശിയുടെ സഹോദരനും മാവിലായി സ്വദേശിയുമായ പി സരസനു (54) ദാരുണാന്ത്യം. രാവിലെ 7.10 ഓടെയായിരുന്നു സംഭവം. സരസൻ സഞ്ചരിച്ച സ്കൂട്ടറിൽ പുറകിൽ നിന്ന് വന്ന സ്വകാര്യ ബസ് ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ സരസൻ തൽക്ഷണം മരിച്ചു.
കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ‘നബീൽ’ എന്ന സ്വകാര്യ ബസ് സരസന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സരസന് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
വിവരമറിഞ്ഞ് എടക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മലബാർ ദേവസ്വം ബോർഡ് ജീവനക്കാരനായ സരസൻ, കണ്ണൂർ പിള്ളയാർ കോവിലിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: അനിഷ. മകൾ: നന്ദന (വിദ്യാർഥിനി).