BREAKING NEWS

ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍

· · 1 min read
Share: Copied!

കോയമ്പത്തൂർ: തമിഴ്നാട്ടിലെ വിജയ് സർക്കാരിനെതിരെ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. പെരിയാർ അറിവകം കെട്ടിടത്തിന്റെ പൂർത്തീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ ഭരണകാലത്ത് വികസന റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്ന തമിഴ്നാട്, ടിവികെ സർക്കാർ അധികാരത്തിലെത്തി അഞ്ച് മാസത്തിനുള്ളിൽ പിന്നോട്ടുപോയെന്ന് സ്റ്റാലിൻ പറഞ്ഞു.

ഡിഎംകെ സർക്കാർ നടപ്പാക്കിയിരുന്ന നിരവധി ക്ഷേമപദ്ധതികൾ പുതിയ സർക്കാർ നിർത്തലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തതെന്നും പറഞ്ഞു. സർക്കാർ അധികാരത്തിലെത്തി ഒരു മാസത്തിനുള്ളിൽ വൈദ്യുതി പ്രതിസന്ധി തുടങ്ങിയെന്നും സാധാരണ നിരക്കിന്റെ ഇരട്ടി വിലക്ക് വൈദ്യുതി വാങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കൊലപാതകങ്ങൾ, ലഹരിമരുന്ന് പ്രവർത്തനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ എന്നിവ സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നുവെന്നും തേനി, കോയമ്പത്തൂർ, ചെന്നൈ ജയിലുകളിൽനിന്ന് തടവുകാർ രക്ഷപ്പെട്ട സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ മന്ത്രി കെ.എൻ. നെഹ്റുവിന്റെ വസതിയിൽ തുടർച്ചയായി റെയ്ഡ് നടത്തുന്നത് സർക്കാരിന്റെ വീഴ്ചകളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയെ ‘അങ്കിൾ വിജയ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

BREAKING NEWS
വാങ്ങിയത് ഭക്ഷണമല്ല മദ്യം തന്നെ!! വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ബാറില്‍ കയറി, ബില്ല് സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് മീനങ്ങാടി യുഡിഎഫ് നേതൃത്വം
05 Nov 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യ...
05 Nov 2026
BREAKING NEWS
മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, മദ്യപാനത്തെ ചൊല്ലി തർക്കം; പെൺസുഹൃത്തിന് ക്രൂര മർദ്ദനം; 40-ൽപരം കേസുകളിലെ പ്രതി 'തോക്ക് ഷാജി' അറസ്റ്റിൽ, യുവതിക്ക് ഗുരുതര പരിക്ക്
05 Nov 2026
BREAKING NEWS
സിജെപിക്ക് വിദേശ-  ഇന്ത്യാവിരുദ്ധ വിദേശ ശൃംഖലകളിൽനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നു, അശുതോഷിന് പണം ലഭിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന്, ദീപ്കെയ്ക്ക് പണം വരുന്നത് യുഎന്നിൽനിന്ന്, തെളിവുണ്ട്... ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി, എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഐബിയും റോയും എന...
05 Nov 2026