BREAKING NEWS

മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, മദ്യപാനത്തെ ചൊല്ലി തർക്കം; പെൺസുഹൃത്തിന് ക്രൂര മർദ്ദനം; 40-ൽപരം കേസുകളിലെ പ്രതി ‘തോക്ക് ഷാജി’ അറസ്റ്റിൽ, യുവതിക്ക് ഗുരുതര പരിക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: മാസങ്ങളായി ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. കാപ്പ നിയമപ്രകാരം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ‘തോക്ക് ഷാജി’ എന്നറിയപ്പെടുന്ന മൈലക്കര സ്വർണക്കോട് ഷാജിഭവനിൽ ഷാജി (41) ആണ് അറസ്റ്റിലായത്. രണ്ട് മാസമായി കാട്ടാക്കടയ്ക്ക് സമീപം ഒന്നിച്ച് താമസിച്ചിരുന്ന കള്ളിക്കാട് മൈലക്കര സ്വദേശിനി നിഷയെയാണ് (42) ഷാജി മദ്യലഹരിയിൽ ക്രൂരമായി മർദിച്ചത്. ഇടവച്ചാലിലെ ഒരു വീട്ടിൽ ഇരുവരും ഭാര്യാഭർത്താക്കന്മാരെപ്പോലെ കഴിയുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന നിഷയെ ഷാജി ചുവരിനോട് ചേർത്തുനിർത്തി മർദിക്കുകയും തല സിറ്റൗട്ടിൽ ഇടിപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിഷയുടെ തലയുടെ പിൻഭാഗത്ത് പൊട്ടലും ആഴത്തിലുള്ള മുറിവുമുണ്ടായി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിഷ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

ഷാജിയുടെ മദ്യപാനത്തെ നിഷ എതിർത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാട്ടാക്കട ഡിവൈ.എസ്.പി ബിനുവിന്റെയും ആര്യനാട് സി.ഐ സജിൻ ലൂയിസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാർഡാം എസ്.ഐ ഷിജു എസ്.എസ്, സി.പി.ഒമാരായ രാജേഷ്, അരുൺ, ഷംനാദ്, ബിനു, ദീപു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാട്ടാക്കട, കള്ളിക്കാട്, നെയ്യാർഡാം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളിലുമായി നാൽപതിലധികം കേസുകളിൽ ഷാജി പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

സിജെപിക്ക് വിദേശ-  ഇന്ത്യാവിരുദ്ധ വിദേശ ശൃംഖലകളിൽനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നു, അശുതോഷിന് പണം ലഭിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന്, ദീപ്കെയ്ക്ക് പണം വരുന്നത് യുഎന്നിൽനിന്ന്, തെളിവുണ്ട്… ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി, എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഐബിയും റോയും എന്തുചെയ്യുകയാ?- ചോദ്യവുമായി പ്രിയങ്ക് ഖാർഗെ

BREAKING NEWS
"അവൾ അതിനുള്ളിലാണ്... അവൾ ഫ്രീസറിലാണ്" പോലീസിനോട് പ്രതി!! സുഹൃത്തിനെ കൊന്ന് ശരീരം പല കഷ്ണങ്ങളാക്കി വെ‌ട്ടിമുറിച്ച് മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു, ഒപ്പം വെള്ളത്തിൽ മുക്കിക്കൊന്ന 5 ​ഗിനിപ്പന്നികളുടെ ജഡങ്ങളും!! സുഹൃത്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് പണം തട്ടിയെടുത്തു, 63 കാരി ജീവനോടെയുണ്ടെ...
05 Nov 2026
BREAKING NEWS
'സതീശൻ സംഘി മുഖ്യമന്ത്രി; നുണയുടെ ഫാക്ടറി; ആർലേക്കർ പറയുന്നത് വേദവാക്യം; ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പരസ്യമായി പറയാൻ പാടുണ്ടോ?'; രൂക്ഷ വിമർശനവുമായി പി. രാജീവ്
05 Nov 2026
BREAKING NEWS
ടിവികെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 70 കോടി വാഗ്ദാനം ചെയ്തു, എന്നാല്‍ ഒരാള്‍ പോലും പണം വാങ്ങിയില്ല, ഡിഎംകെയ്ക്കെതിരെ ആരോപണവുമായി തമിഴ്നാട് മന്ത്രി
05 Nov 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യ...
05 Nov 2026