BREAKING NEWS

രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ ‘ഓപ്പറേഷൻ തൂഫാൻ’; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും

· · 1 min read
Share: Copied!

ന്യൂഡൽഹി: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം തടയാൻ കേരള പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രസർക്കാരിന്റെ ‘നശാമുക്ത് ഭാരത്’ പദ്ധതിയുടെ ഭാഗമായി ഓപ്പറേഷൻ തൂഫാന് ആവശ്യമായ കേന്ദ്രസഹായം നൽകാമെന്നും അദ്ദേഹം ഉറപ്പുനൽകിയതായി രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു.

കേരള പൊലീസിന്റെ ആധുനികവത്കരണത്തിനുള്ള പദ്ധതികൾ സമർപ്പിക്കുന്നതിന്റെ ഭാഗമായി മുൻകൂട്ടി അനുമതി ലഭിച്ചതനുസരിച്ചാണ് രമേശ് ചെന്നിത്തല അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ ആഭ്യന്തര മന്ത്രി കേരളത്തിന്റെ മാതൃകയെ പ്രത്യേകം അഭിനന്ദിച്ചു. ‘നശാമുക്ത് ഭാരത്’ പദ്ധതിയുടെ വിഷൻ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചതായി ചെന്നിത്തലയുടെ ഓഫീസ് വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാൻ മാതൃക മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള താത്പര്യം അറിയിച്ച് നേരത്തെ ചെന്നിത്തല അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ കേരളം ആതിഥേയത്വം വഹിക്കാമെന്നും കത്തിൽ അറിയിച്ചിരുന്നു.

വനിതാ പൊലീസുകാരുടെ എണ്ണം 30 ശതമാനമായി ഉയർത്താനുള്ള കേരളത്തിന്റെ നീക്കത്തെയും അമിത് ഷാ അഭിനന്ദിച്ചു. നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാനുള്ള നിർദേശം, പൂജപ്പുരയിൽ ഓപ്പൺ ജയിൽ പദ്ധതി നടപ്പാക്കാനുള്ള നിർദേശം എന്നിവയുൾപ്പെടെ ജയിൽവകുപ്പിന്റെ വിവിധ പദ്ധതികൾക്കും കേന്ദ്രസഹായം തേടിയതായി രമേശ് ചെന്നിത്തല പറഞ്ഞു.

BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026
BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026
BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026