BREAKING NEWS

അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും

· · 1 min read
Share: Copied!

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി തള്ളിയ കേസിൽ അന്വേഷണം ചില സ്വകാര്യ വാഡിയോകളിലേക്ക് നീങ്ങുന്നാതായി റിപ്പോർട്ട്. പ്രണയപ്പക എന്നതിലപ്പുറം കൊലയിലേക്കു നയിക്കാൻ പാകത്തിൽ ശക്തമായ കാരണങ്ങൾ ഉണ്ടോയെന്നാണു പോലീസ് പരിശോധിക്കുന്നത്. ഇതിനിടെയാണു ചില സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും കൊലയ്ക്കു പിന്നിലുണ്ടെന്ന സൂചനയാണു പോലീസിനു ലഭിച്ചിരിക്കുന്നത്.

നേരത്തെ പിടയിലായവരുടെ വാട്‌സാപ്പ് ചാറ്റുകളും ഫോണിലെ ഫോൾഡറുകളും പരിശോധിച്ചതിൽനിന്നാണ് പോലീസിന് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തിനെ പ്രതികൾ വിളിച്ചുവരുത്താൻ ശ്രമിച്ചത് ഇതേക്കുറിച്ച് സംസാരിക്കാനാണെന്നും പോലീസ് കരുതുന്നു. എന്നാൽ സുഹൃത്ത് വരാൻ കൂട്ടാക്കാതിരുന്നതോടെയാണ് അഭിരാമിനെ ഉപയോഗിച്ചു വിളിച്ചുവരുത്താനുള്ള നീക്കം നടത്തിയത്. അതും പാളിയതോടെയാണ് അഭിറാമിനെ ഇല്ലാതാക്കിയത്.

അതേസമയം ഒന്നാം പ്രതിയായ പതിനേഴുകാരൻ മൂന്നാം പ്രതിയും സുഹൃത്തുമായ ആനന്ദയോട് അഭിരാമിന്റെ സുഹൃത്തിനെ ആക്രമിക്കാൻ പോകുന്നുവെന്ന കാര്യം രണ്ടാഴ്ച മുൻപ് തന്നെ പങ്കുവച്ചിരുന്നുവെന്നുമ പോലീസ് കണ്ടെത്തി. ആനന്ദയുടെ ഫോണിലേക്ക് ഒന്നാം പ്രതി ഒരു മഴുവിന്റെ ചിത്രം അയച്ചുകൊടുക്കുകയും ആക്രമിക്കുമെന്നു പറയുകയും ചെയ്തിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കെണിയൊരുക്കിയത്. മാത്രമല്ല അഭിരാമിന്റേ ഫോണിലെ ചില ചാറ്റുകളും നീക്കം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ അഭിറാമിന്റെ അക്കൗണ്ടു വിവരങ്ങൾ ആർക്കോ കൈമാറിയിട്ടുണ്ട് എന്ന സംശയത്തിലാണ് പോലീസുള്ളത്.

കൂടാതെ പോലീസിനെ വട്ടംചുറ്റിക്കുന്ന തരത്തിലുള്ള മൊഴികളാണ് പ്രതികൾ നൽകിയത്. യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതികളുടെ പെരുമാറ്റം. നിലവിൽ ഒന്നാം പ്രതിയെ പൂജപ്പുര ഒബ്‌സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. അഭിരാമിന്റെ ഫോൺ തോട്ടിലേക്കു വലിച്ചെറിഞ്ഞുവെന്ന പ്രതികളുടെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സ്‌കൂബ ടീം ഉൾപ്പെടെ എത്തി പരിശോധന നടത്തിയെങ്കിലും ഫോൺ കിട്ടിയില്ല. മൃതദേഹം കണ്ടെത്തിയ കാടുപിടിച്ച പ്രദേശത്ത് ഇന്നലെ വിശദമായ പരിശോധന നടത്തിയിരുന്നു. ഇതോടെ അന്വേഷണത്തെ വഴിതിരിച്ചു വിടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന സംശയത്തിലാണ് പോലീസ്.

BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026