BREAKING NEWS

അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചിട്ടില്ല, പരിമിതികളാണ് കാരണം- പി.എസ്.സി. സമരത്തിൽ മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: പി.എസ്.സി. നിയമനം നടപ്പാക്കാത്തതിൽ എൽ.പി.എസ്.ടി. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥിയായ വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച സംഭവം തന്നെ വ്യക്തിപരമായി വിഷമിപ്പിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി. ഒരു പെൺകുട്ടിയല്ലേയെന്നും അതു കണ്ടപ്പോൾ കണ്ണു നിറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് ഈ പ്രതിഷേധക്കാരോട് സംസാരിക്കാൻ തയ്യറായിട്ടില്ലെന്നും സെക്രട്ടേറിയറ്റിലേക്ക് കേറാൻ പറ്റുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അവരുമായി ഇനിയും ചർച്ച ചെയ്യണമെങ്കിൽ അതു ചെയ്യുമെന്നും സർക്കാരിന് സമരം ചെയ്യുന്നവരോട് ഒരു പിടിവാശിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുപോലെ മുൻ സർക്കാർ ചെയ്തതു പോലെ സമരം നടത്തുന്നവരെ അവഗണിക്കുന്ന സമീപനമല്ല ഈ സർക്കാർ എടുത്തത്. എട്ട് പ്രാവശ്യം പൊതുവിദ്യാഭ്യാസ മന്ത്രി എൽ.പി.എസ്.ടി. സമരക്കാരുമായി ചർച്ച ചെയ്തു. രണ്ട് പ്രാവശ്യം താൻ ചർച്ച ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ സെക്രട്ടറി പോയി സമരം മാറ്റിവയ്ക്കണമെന്ന റിക്വസ്റ്റ് കൊടുത്തു.

സമരക്കാർ അഞ്ച് പോയിന്റാണ് പറയുന്നത്. അതിൽ നാലു കാര്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്തും റേഷ്യോ കുറയ്ക്കാനാവില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽ.പി.എസ്.ടിയുടെ റേഷ്യോ കുറച്ചാൽ പുതിയ തസ്തികൾ സൃഷ്ടിക്കേണ്ടി വരും. എൽപിഎസ്ടിയ്ക്ക് തസ്തിക സൃഷ്ടിച്ചാൽ യുപിഎസ്ടിയ്ക്ക് തസ്തിക സൃഷ്ടിക്കേണ്ടി വരും. എച്ച്എസ്ടിയ്ക്ക് വേണ്ടി വരും. സർക്കാർ സ്കൂളുകളിൽ കൂട്ടിക്കഴിഞ്ഞാൽ കേരളത്തിലെ എയ്ഡഡ് സ്‌കൂളുകൾ മുഴുവൻ ആവശ്യപ്പെടും. ഗവൺമെന്റ് സ്‌കൂളിൽ ഒരു റേഷ്യോയും എയ്ഡഡ് സ്‌കൂളിൽ മറ്റൊരു റേഷ്യോയും വന്നാൽ അവർ കോടതിയിൽ പോകും. അപ്പോൾ അവർക്കും അനുവദിക്കേണ്ടി വരും. അങ്ങനെ റേഷ്യോ കുറച്ച് തസ്തിക സൃഷ്ടിക്കാവുന്ന ഒരു ധനസ്ഥിതിയിൽ അല്ല കേരളം. നല്ലൊരു സ്ഥിതി വരുമ്പോൾ ആലോചിക്കാം. അവരെ നിഷേധിച്ചിട്ടില്ല, പരിമിതികളാണ് കാരണം. അത് അവരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുപോലെ പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുള്ള ധാരണാപത്രത്തിൽനിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിൻമാറാനാകില്ല. അങ്ങനൊരു നിബന്ധന അതിലുണ്ട്. ധാരണപത്രത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനു മാത്രമേ അധികാരമുള്ളൂ. അതിപ്പോഴും നിലനിൽക്കുകയാണ്. നിലവിൽ പി.എം ശ്രീ സംബന്ധിച്ചുള്ള കാര്യങ്ങൾ ഉപസമിതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026
BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026