BREAKING NEWS

ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിങ് പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ‘സിദ്ധാർത്ഥ്’ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു.

സഭയിൽ പുതിയ ആൻറി റാഗിങ് ആക്ട് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണിതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരണപ്പെട്ട സിദ്ധാർത്ഥിന്റെ ഓർമ്മയിലാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയാനും വിദ്യാർത്ഥികൾക്ക് ഭയരഹിതമായി പരാതി നൽകാനുമുള്ള സംവിധാനം ഈ ആപ്പിലൂടെ ലഭ്യമാകും.

ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ലെന്ന ശക്തമായ തീരുമാനത്തിൻ്റെ ഭാഗമായാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. സിദ്ധാർത്ഥിന്റെ്റെ അമ്മയുടെ കണ്ണീരിൽ നിന്നാണ് ഈ ആപ്പ് രൂപംകൊണ്ടതെന്നും ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുതെന്നും സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ടെന്നും ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച അക്കാദമിക് പ്രോഗ്രാമുകളും പ്ലേസ്മെൻ്റുകളും കേരളത്തിൽ തന്നെ ഉറപ്പാക്കുമെന്നും ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകേണ്ട സാഹചര്യ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026
BREAKING NEWS
ഡ്രാമ ഡിപ്പാര്‍ട്ട്‌മെന്റിന് സൗകര്യങ്ങള്‍ അനുവദിക്കില്ലായെന്ന് പറയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് സിസാ തോമസിന്റെ വീട്ടില്‍ നിന്നാണോ വരുന്നത്?? 16 കുട്ടികളുടെ ജീവിതം തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നത് വൃത്തികേടാണ്, മാപ്പെഴുതി കൊടുത്താല്‍, മാഞ്ഞുപോകുന്നതാണോ കോടതിവിധി? അതാണ് കോടതി...
04 Nov 2026