BREAKING NEWS

ഡ്രാമ ഡിപ്പാര്‍ട്ട്‌മെന്റിന് സൗകര്യങ്ങള്‍ അനുവദിക്കില്ലായെന്ന് പറയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് സിസാ തോമസിന്റെ വീട്ടില്‍ നിന്നാണോ വരുന്നത്?? 16 കുട്ടികളുടെ ജീവിതം തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നത് വൃത്തികേടാണ്, മാപ്പെഴുതി കൊടുത്താല്‍, മാഞ്ഞുപോകുന്നതാണോ കോടതിവിധി? അതാണ് കോടതികളും സംഘപരിവാറും തമ്മിലുള്ള കൂട്ടുകച്ചവടം- ശൈലജ ജല

· · 1 min read
Share: Copied!

കൊച്ചി: കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനിലും വൈസ് ചാന്‍സലര്‍ സിസാ തോമസിന്റെ നടപടിയിലും രൂക്ഷവിമര്‍ശനവുമായി നാടക സംവിധായകയും നടിയുമായ ശൈലജ ജല. നാടക കുട്ടികളോട് നിങ്ങള്‍ക്ക് എന്തിനാണിത്ര വൈരാഗ്യം എന്നും ഡ്രാമ ഡിപ്പാര്‍ട്ട്‌മെന്റിന് സൗകര്യങ്ങള്‍ അനുവദിക്കില്ലായെന്ന് പറയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് സിസാ തോമസിന്റെ വീട്ടില്‍ നിന്നല്ലോ വരുന്നതെന്നും ശൈലജ ജല ചോദിക്കുന്നു.

സിസാ തോമസ് എന്ന സംഘപരിവാര്‍ നോമിനിക്ക് ഏതുതരത്തിലും കുട്ടികളെ ദ്രോഹിക്കാനുള്ള ലൈസന്‍സ് കേരള സര്‍ക്കാരും ചേര്‍ന്നാണ് നല്‍കുന്നത് എന്നത് ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ദേശീയ രാഷ്ട്രീയ സമരങ്ങളെ ഒറ്റു കൊടുക്കുന്നതാണ്. ഒരു വൈസ് ചാന്‍സലറുടെ വ്യക്തിപരമായ ധാര്‍ഷ്ട്യം 16 കുട്ടികളുടെ ജീവിതം തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നത് വൃത്തികേടാണ്’, ശൈലജ ജല അഭിപ്രായപ്പെട്ടു.

‘കോടതി പരീക്ഷയെഴുതാന്‍ അനുവാദം കൊടുത്ത കുട്ടികളെ എഴുതിപ്പിക്കില്ല എന്ന് വാശിപിടിക്കുന്ന സര്‍വകലാശാലക്ക് ആ പേരിന് അര്‍ഹതയുണ്ടോ? എന്താണ് ആ സ്ഥാപനത്തെ നയിക്കുന്ന പോളിസി? കോടതി അനുമതിക്കെതിരെ കൗണ്ടര്‍ കേസ് കൊടുത്ത് വിജയിക്കുമ്പോള്‍, കുട്ടികളെ പരാജയപ്പെടുത്തുമ്പോള്‍ സന്തോഷിക്കുന്നത് ആരൊക്കെയാണ്? മാപ്പെഴുതി കൊടുത്താല്‍, മാഞ്ഞുപോകുന്നതാണോ കോടതിവിധി? അതാണ് കോടതികളും സംഘപരിവാറും തമ്മിലുള്ള കൂട്ടുകച്ചവടം! കോണ്‍ഗ്രസിന് ഇതിലെ റോള്‍ എന്താണ്? എന്നും ഇവര്‍ ചോദിക്കുന്നു.

BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026
BREAKING NEWS
ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഹർജി പരി​ഗണിക്കണം- കാലടി സർവകലാശാലാ വിദ്യാ വിദ്യാർഥികൾ!! നാളെ കേൾക്കാം, വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കാം- സുപ്രിം കോടതി
04 Nov 2026
BREAKING NEWS
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണവുമായി എയര്‍പോര്‍ട്ടിന് പുറത്തെത്തി, പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി ആറംഗ സംഘം, സാഹസികമായി പിടികൂടി പൊലീസ്
04 Nov 2026