BREAKING NEWS

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നത് ഏക മകളുടെ പിറന്നാൾ ദിനത്തിൽ, വാക്കുതർക്കത്തിനിടെ ഷാജൻ കയ്യിൽ കിട്ടിയ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ കുത്തിയിറക്കി, അരമണിക്കൂർ നേരം ആരെയും വിവരമറിയിക്കാതെ കാത്തിരുന്നു, പിന്നീട് കൂട്ടുകാരനെ വിളിച്ചറിയിച്ചു, ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയ മിടിപ്പ് മാത്രം…

· · 1 min read
Share: Copied!

ചെമ്മരുതി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനത്തിലെന്നു പോലീസ്. തിങ്കളാഴ്ച ഉച്ചയ്ക്കു കഴുത്തിൽ കുത്തേറ്റ് ചെമ്മരുതി തറട്ടയിൽ കീഴെത്തൊടി വീട്ടിൽ സുബിന(30) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവ് ഷാജനെ (39) അയിരൂർ പോലീസ് സംഭവ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം തിങ്കളാഴ്ച ഇവരുടെ ഏകമകളായ ആറു വയസുകാരിയുടെ പിറന്നാൾ ദിവസമായിരുന്നു. അതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഇരുവർക്കുമിടയിൽ കുടുംബ സംബന്ധമായ പഴയ ചില പ്രശ്നങ്ങളിൽ വാക്കുതർക്കം ഉണ്ടായത്. വഴക്കു നടക്കുമ്പോൾ ഷാജന്റെ ഉമ്മ വീടിനു പുറത്തായിരുന്നു. വാക്കുതർക്കം മുറുകിയതോടെ ഷാജൻ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ ആഴത്തിൽ കുത്തിയെന്നാണ് പോലീസ് പറയുന്നത്.

പകൽ രണ്ടു മണിക്കു കുത്തേറ്റു വീണ സുബിനയെ ആശുപത്രിയിലെത്തിക്കാനോ മറ്റുള്ളവരെ അറിയിക്കാനോ ഷാജൻ ആദ്യം തയാറായില്ല. അര മണിക്കൂറിലധികം കഴിഞ്ഞാണ്, അടുത്ത സുഹൃത്തിനെ മാത്രം മൊബൈലിൽ വിളിച്ചു വീട്ടിലെത്താൻ ഷാജൻ പറയുന്നത്. തുടർന്നു സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് സുബിനയ്ക്ക് കുത്തേറ്റവിവരം പുറത്തറിയുന്നത്. അപ്പോഴേക്കും സുബിനയെ ആശുപത്രിയിലെത്തിക്കാനുള്ള നിർണായക സമയം അതോടെ പിന്നിട്ടിരുന്നു. തുടർന്നു പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ജീവന്റെ നേരിയ തുടിപ്പ് ഉണ്ടായിരുന്ന സുബിനയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

അതേസമയം പ്ലംബർ ജീവനക്കാരനായ ഷാജനെ സംബന്ധിച്ചു മറ്റു ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ റിമാൻഡ് ചെയ്തു. സുബിനയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബ സ്ഥലമായ പരവൂരിൽ കബറടക്കം നടത്തി.

അമേരിക്ക മാറി ചിന്തിച്ചു തു‌ടങ്ങി, ട്രംപിനെ ചതിച്ചത് ഏകാധിപത്യ സ്വഭാവമോ? അധികാരത്തിലേറിയത് പണപ്പെരുപ്പം നിയന്ത്രിക്കും, ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനത്തിൽ!! താങ്ങാനാവാതെ നിത്യോപയോഗ സാധനങ്ങളുടെ വില, വിദേശ ഉൽപ്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകൾ, ഇറാനുമായുള്ള യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ…

BREAKING NEWS
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണവുമായി എയര്‍പോര്‍ട്ടിന് പുറത്തെത്തി, പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി ആറംഗ സംഘം, സാഹസികമായി പിടികൂടി പൊലീസ്
04 Nov 2026
BREAKING NEWS
ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഹർജി പരി​ഗണിക്കണം- കാലടി സർവകലാശാലാ വിദ്യാ വിദ്യാർഥികൾ!! നാളെ കേൾക്കാം, വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കാം- സുപ്രിം കോടതി
04 Nov 2026
BREAKING NEWS
പതിനാറുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു, അന്‍പതുകാരനായ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
04 Nov 2026
BREAKING NEWS
‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ... ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’... നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ് മധു, ഒന്നുമറിയാത്ത ഞങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നു? ചോദ്യവുമായി ബന്ധുക്കൾ... നാടിന് തീരാനോവ് സമ്മാനിച്ച് അഭിറാം വിടവാങ്ങി
04 Nov 2026