BREAKING NEWS

പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുപ്പം സ്ഥാപിക്കും, പിന്നാലെ ലൈംഗിക ചുവയോടെയുള്ള സംസാരം, വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കും, വിസമ്മതിച്ചപ്പോൾ അശ്ലീലം പറഞ്ഞു,നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന ദുരനുഭവം, നിയാസ് ജൗഹരിക്കെതിരെ വെളിപ്പെടുത്തലുമായി യുവതി

· · 1 min read
Share: Copied!

കൊല്ലം: ഓച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതപ്രഭാഷകൻ പീഡിപ്പിച്ച കേസിൽ പ്രതിയായ നിയാസ് ജൗഹരിക്കെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി കൊല്ലം സ്വദേശിയായ യുവതി. മതപ്രഭാഷകൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിലാണ് ഇയാളെ പരിചയപ്പെട്ടതെന്നും എന്നാൽ പിന്നീട് കയ്പേറിയ അനുഭവങ്ങളാണ് ഉണ്ടായതെന്നും യുവതി വ്യക്തമാക്കി. സമാനമായ ദുരനുഭവങ്ങൾ മറ്റ് നിരവധി പെൺകുട്ടികൾക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ സാമൂഹിക ഭയവും മടിയും കാരണം പലരും ഇക്കാര്യങ്ങൾ പുറത്തുപറയാൻ തയ്യാറാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സമൂഹത്തിന് മുന്നിൽ മാന്യനായ വ്യക്തിയെന്ന പ്രതിച്ഛായ സൃഷ്ടിച്ചാണ് ഇയാൾ ഫോൺ നമ്പർ വാങ്ങിയിരുന്നത്. തുടർന്ന് ഫോൺ സംഭാഷണങ്ങളിലൂടെ മോശമായി പെരുമാറുകയും, വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൂടുതൽ അടുപ്പം സ്ഥാപിക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് യുവതി ആരോപിക്കുന്നു.

മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടെന്ന് ഇരകളെ വിശ്വസിപ്പിച്ച് ചികിത്സയുടെ ഭാഗമെന്ന വ്യാജേന സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയുകയാണ് പതിവ്. ഇതിനുശേഷമുള്ള സംഭാഷണങ്ങളിൽ പരോക്ഷമായി മോശമായ കാര്യങ്ങൾ പറയുന്നത് ഇയാൾ ആവർത്തിച്ചിരുന്നു. ഫോൺ സംഭാഷണങ്ങളിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ‘സെക്സ്’ എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തു. വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കുകയും, ഇതിന് വിസമ്മതിച്ചപ്പോൾ മോശമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. സാധാരണ ഫോൺ കോളുകൾക്ക് പകരം വാട്സ്ആപ്പ് കോളുകൾ മാത്രം ഉപയോഗിക്കണമെന്ന് കർശന നിർദേശമുണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ വളരെ നല്ല വ്യക്തിയെന്ന പ്രതിച്ഛായയാണ് നിയാസ് ജൗഹരി സൃഷ്ടിച്ചിരുന്നത്. ഇതിന്റെ മറവിൽ ഒരു സ്ഥാപനത്തിന്റെ പേരിൽ വലിയ തോതിൽ പണം പിരിച്ചിരുന്നതായും വിവരങ്ങളുണ്ട്. അടുത്തിടെ പുറത്തുവന്ന ഓഡിയോകളിൽ കേൾക്കുന്ന തരത്തിലുള്ള അതേ പെരുമാറ്റം തന്നെയാണ് താനുമായുള്ള ഇടപെടലുകളിലും ഇയാൾ പ്രകടമാക്കിയത്. തനിക്ക് സമാനമായ മോശം അനുഭവങ്ങൾ നേരിടേണ്ടിവന്ന നിരവധി പേർ വേറെയുമുണ്ട്. എന്നാൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞാൽ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഉണ്ടാകാനിടയുള്ള ഭയവും മടിയുമാണ് പലരെയും നിശ്ശബ്ദരാക്കുന്നതെന്നും യുവതി വ്യക്തമാക്കി.

BREAKING NEWS
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു, ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാർ!! വിജയിച്ച സ്ഥാനാർഥികളും പരാജയപ്പെട്ടവരും ആരൊക്കെയാണ്? അതിന്റെ കാരണങ്ങൾ എന്താണ്? രാഷ്ട്രീയ നിരീക്ഷകനായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു- ട്രംപ്
04 Nov 2026
BREAKING NEWS
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
04 Nov 2026
BREAKING NEWS
ആ വീഡിയോ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ടതല്ല, വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലുള്ളതാണ്, പിന്നെ തങ്ങള്‍ പ്രചരിപ്പിച്ചതാണോ കുറ്റം?? നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് വാ അടപ്പിക്കാമെന്ന് കരുതേണ്ട, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിവൈഎഫ്ഐ
04 Nov 2026
BREAKING NEWS
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നത് ഏക മകളുടെ പിറന്നാൾ ദിനത്തിൽ, വാക്കുതർക്കത്തിനിടെ ഷാജൻ കയ്യിൽ കിട്ടിയ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ കുത്തിയിറക്കി, അരമണിക്കൂർ നേരം ആരെയും വിവരമറിയിക്കാതെ കാത്തിരുന്നു, പിന്നീട് കൂട്ടുകാരനെ വിളിച്ചറിയിച്ചു, ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയ മിടിപ്പ് മാത്രം...
04 Nov 2026