BREAKING NEWS

ആ വീഡിയോ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ടതല്ല, വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലുള്ളതാണ്, പിന്നെ തങ്ങള്‍ പ്രചരിപ്പിച്ചതാണോ കുറ്റം?? നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് വാ അടപ്പിക്കാമെന്ന് കരുതേണ്ട, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിവൈഎഫ്ഐ

· · 1 min read
Share: Copied!

അടൂര്‍: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ അടൂര്‍ ബ്ലോക്ക് കമ്മിറ്റി. ‘ഡിവൈഎഫ്‌ഐ അടൂര്‍ ബിസി’ എന്ന പേജിനെതിരെ ശ്രീനാദേവി പരാതി നല്‍കിയിരുന്നു. നിരന്തരമായി നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാമെന്നും പൊലീസിനെ ഉപയോഗിച്ച് കേസ് എടുത്ത് വാ അടപ്പിക്കാമെന്നുമാണ് തീരുമാനമെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്ന് ഡിവൈഎഫ് ഐ ശ്രീനാദേവിയോട് പറഞ്ഞു.

ശ്രീനാദേവി ക്രിമിനലാണെന്നും വണ്ടി ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമടക്കം ആരോപണങ്ങൾ ഉന്നയിക്കുന്ന വിവിധ പ്രതികരണങ്ങളുള്ള വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. ഇത് ഡിവൈഎഫ്ഐ പ്രചരിപ്പിച്ചതിനെതിരെയാണ് ശ്രീനാദേവി പരാതി നൽകിയത്. എന്നാലിത് തങ്ങള്‍ ഉണ്ടാക്കി വിട്ട വീഡിയോ അല്ലെന്നും പ്രചരിപ്പിച്ചതാണോ കുറ്റമെന്നുമാണ് ഡിവൈഎഫ്‌ഐ ചോദിക്കുന്നത്. ‘ഒരു വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ആണല്ലോ ഇപ്പോള്‍ പരാതി നല്‍കുമെന്ന് പറഞ്ഞത്. ആ വീഡിയോ വര്‍ഷങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിലവിലുള്ളതാണ്. അല്ലാതെ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ട വീഡിയോ അല്ല. പ്രചരിപ്പിച്ചതാണോ കുറ്റം? ഇന്നും അവിടെ ഉള്ള നാട്ടുകാര്‍ മുഴുവന്‍ നിങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാണ്.

കോണ്‍ഗ്രസ് മെമ്പര്‍ ഉള്‍പ്പെടെ ആ വീഡിയോയില്‍ വന്ന് പ്രതികരിക്കുന്നുണ്ട്. എന്നിട്ടും അത് തെറ്റാണെന്ന് പറയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവസ്ഥ വളരെ കഷ്ടമാണ്’, ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നികൃഷ്ടമായ വാക്കുകൾ ഉപയോഗിച്ച് ഒരു ജനപ്രതിനിധി സംസാരിക്കാൻ പാടില്ലാത്ത വാക്കുകളിൽ സംസാരിച്ചപ്പോഴൊന്നും ഇല്ലാത്ത എന്ത് പ്രിവിലേജ് ആണ് തിരിച്ച് കിട്ടേണ്ടതെന്നും ഇങ്ങോട്ട് എങ്ങനെയാണോ അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും ഡിവൈഎഫ്ഐ കുറിച്ചു.

BREAKING NEWS
‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ... ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’... നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ് മധു, ഒന്നുമറിയാത്ത ഞങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നു? ചോദ്യവുമായി ബന്ധുക്കൾ... നാടിന് തീരാനോവ് സമ്മാനിച്ച് അഭിറാം വിടവാങ്ങി
04 Nov 2026
BREAKING NEWS
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു, ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാർ!! വിജയിച്ച സ്ഥാനാർഥികളും പരാജയപ്പെട്ടവരും ആരൊക്കെയാണ്? അതിന്റെ കാരണങ്ങൾ എന്താണ്? രാഷ്ട്രീയ നിരീക്ഷകനായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു- ട്രംപ്
04 Nov 2026
BREAKING NEWS
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
04 Nov 2026
BREAKING NEWS
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നത് ഏക മകളുടെ പിറന്നാൾ ദിനത്തിൽ, വാക്കുതർക്കത്തിനിടെ ഷാജൻ കയ്യിൽ കിട്ടിയ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ കുത്തിയിറക്കി, അരമണിക്കൂർ നേരം ആരെയും വിവരമറിയിക്കാതെ കാത്തിരുന്നു, പിന്നീട് കൂട്ടുകാരനെ വിളിച്ചറിയിച്ചു, ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയ മിടിപ്പ് മാത്രം...
04 Nov 2026