BREAKING NEWS

‘നേഹാ ബോറ രാഹുൽ ഗാന്ധിയുടെ ‘പോസ്റ്റർ ഗേൾ’, ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു ‘

· · 1 min read
Share: Copied!

ന്യൂഡൽഹി: ഓൾ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷ നേഹാ ബോറയ്‌ക്കെതിരെ ഹിന്ദു വിരുദ്ധത ആരോപിച്ച് ബിജെപി. കഠുവ കൂട്ടബലാത്സംഗക്കേസിനെക്കുറിച്ച് നേഹ സംസാരിക്കുന്ന പഴയ വീഡിയോ പങ്കുവെച്ചാണ് ബിജെപിയുടെ വിമർശനം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയിൽനിന്നാണ് നേഹയ്ക്ക് പ്രചോദനമെന്നും ബിജെപി ആരോപിച്ചു.

നേഹാ ബോറ രാഹുൽ ഗാന്ധിയുടെ ‘പോസ്റ്റർ ഗേൾ’ ആണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സിൽ കുറിച്ചു. ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് നേഹ പറയുന്നതായും ക്ഷേത്രങ്ങളിൽ പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന് നേരത്തേ രാഹുൽ ഗാന്ധി പറഞ്ഞതിൽനിന്നാണ് അവർ പ്രചോദനം ഉൾക്കൊണ്ടതെന്നും ഭണ്ഡാരി ആരോപിച്ചു. കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നുവെന്നും പാർട്ടിയുടെ ചിന്താഗതി രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കുറിച്ചു.

മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നേഹ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ബിജെപി വീണ്ടും ചർച്ചയാക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷ ആവശ്യമാണെന്നും എന്നാൽ ബ്രാഹ്‌മണ്യ വ്യവസ്ഥയിൽനിന്നാണ് അവർക്ക് സംരക്ഷണം വേണ്ടതെന്നുമാണ് നേഹ വീഡിയോയിൽ പറയുന്നത്. പാവപ്പെട്ടവരും അടിച്ചമർത്തപ്പെടുന്നവരും മൃഗങ്ങളും സ്ത്രീകളും പീഡിപ്പിക്കപ്പെടാൻ അർഹരാണെന്ന് കരുതുന്ന വ്യവസ്ഥയാണിതെന്നും അവർ ആരോപിക്കുന്നു. ഈ വ്യവസ്ഥയിൽ ബ്രാഹ്‌മണ സ്ത്രീകൾക്കുപോലും സുരക്ഷയില്ലെന്നും ക്ഷേത്രങ്ങൾക്കുള്ളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്ന സംഭവങ്ങളുണ്ടെന്നും നേഹ പറയുന്നു. ഉന്നാവോയിലെയും കഠുവയിലെയും സംഭവങ്ങളും അവർ പരാമർശിക്കുന്നുണ്ട്.

2018 ജനുവരിയിൽ ജമ്മു കശ്മീരിലെ കഠുവയിൽ എട്ടുവയസ്സുകാരിയായ നാടോടി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായ സംഭവമാണ് നേഹ പരാമർശിച്ചത്. ബക്കർവാൾ സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളിൽ മയക്കുമരുന്ന് നൽകി തടവിലാക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

2019 ജൂണിൽ കേസിൽ ആറുപേരെ പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തി. ക്ഷേത്രം പരിപാലിച്ചിരുന്ന സഞ്ജി റാം ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

നേഹയുടെ പരാമർശങ്ങൾ രാഹുൽ ഗാന്ധിയിൽനിന്നുള്ള പ്രചോദനത്തിന്റെ ഭാഗമാണെന്ന ആരോപണം പ്രദീപ് ഭണ്ഡാരി എൻഡിടിവിയോടും ആവർത്തിച്ചു. ക്ഷേത്രങ്ങളിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി നേരത്തേ പറഞ്ഞിട്ടുണ്ടെന്നും ഹിന്ദു ഭീകരത പോലുള്ള പ്രയോഗങ്ങൾ നടത്തിയ കോൺഗ്രസ് സനാതന ധർമത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ നിലപാട് ഹിന്ദു വിരുദ്ധവും സനാതന ധർമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഭണ്ഡാരി കുറ്റപ്പെടുത്തി.

BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026
BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026