BREAKING NEWS

ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു

· · 1 min read
Share: Copied!

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ അഭിപ്രായഭിന്നത രൂക്ഷമാകുന്നതിനിടെ ശ്രീനഗർ എംപി ആഗ സയീദ് റൂഹുള്ള മെഹ്ദി പാർട്ടി വിട്ടതായി പ്രഖ്യാപിച്ചു. പാർലമെന്റ് അംഗത്വവും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു. ബുദ്ഗാമിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് റൂഹുള്ളയുടെ പ്രഖ്യാപനം.

കൊല്ലപ്പെട്ട പിതാവ് ആഗ സയ്യിദ് മെഹ്ദിയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് റൂഹുള്ള ബുദ്ഗാമിൽ റാലി സംഘടിപ്പിച്ചത്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നതടക്കമുള്ള പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽനിന്ന് പാർട്ടി നേതൃത്വം പിന്മാറിയെന്ന് ആരോപിച്ചാണ് രാജി പ്രഖ്യാപനം.

ഏകദേശം 80 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ജമ്മു കശ്മീരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സൂചന നൽകി. നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്കും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കുമെതിരെ രൂക്ഷവിമർശനമാണ് റൂഹുള്ള ഉന്നയിച്ചത്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിൽനിന്ന് ഇരുവരും പിന്മാറിയെന്ന് അദ്ദേഹം ആരോപിച്ചു.

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക, തടവുകാരെ മോചിപ്പിക്കുക, സൗജന്യ വൈദ്യുതി നൽകുക തുടങ്ങിയ 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും റൂഹുള്ള കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളെല്ലാം നുണകളായിരുന്നുവെന്നും അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ ഇനിയും തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ പ്രാധാന്യം ജമ്മു കശ്മീരിലെ ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും വീണ്ടെടുക്കുന്നതിനുള്ള പ്രസ്ഥാനത്തിനാണ് നൽകുന്നതെന്നും റൂഹുള്ള വ്യക്തമാക്കി.

ജമ്മു കശ്മീരിൽ വലിയ ജനപിന്തുണയുള്ള ഷിയാ വിഭാഗത്തിൽനിന്നുള്ള പ്രമുഖ നേതാവാണ് ആഗ റൂഹുള്ള. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസിന്റെ താരപ്രചാരകനായിരുന്നു അദ്ദേഹം. കശ്മീർ, ജമ്മു മേഖലകളിൽ പാർട്ടി സ്ഥാനാർഥികൾക്കായി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

നാഷണൽ കോൺഫറൻസ് അധികാരത്തിലെത്തിയതുമുതൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചുവരികയായിരുന്നു റൂഹുള്ള. എന്നാൽ, പ്രത്യേക പദവി പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് പകരം സംസ്ഥാന പദവി തിരിച്ചുപിടിക്കുന്നതിനാണ് ഒമർ അബ്ദുള്ള സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വിമർശിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർട്ടി നേതൃത്വം റൂഹുള്ളയെ അവഗണിക്കുകയും യോഗങ്ങളിലേക്ക് ക്ഷണിക്കാതിരിക്കുകയും ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. ബുദ്ഗാം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് അദ്ദേഹത്തിന്റെ അസാന്നിധ്യം നാഷണൽ കോൺഫറൻസിന് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.

റൂഹുള്ളയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തോടൊപ്പം പാർട്ടിയിൽനിന്ന് കൂടുതൽ നേതാക്കൾ പുറത്തുപോകുമോയെന്ന ആശങ്കയിലാണ് നാഷണൽ കോൺഫറൻസ്. സമീപകാല മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലി പാർട്ടിയിലെ ഇരുപതോളം എംഎൽഎമാർ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. റൂഹുള്ളയുടെ നീക്കം പാർട്ടിയിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമോയെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026
BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026
BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026