BREAKING NEWS

ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ കയറി കഴുത്തറുത്ത് കൊല്ലാൻ ശ്രമം, തടുക്കുന്നതിനിടെ പെൺകുട്ടിയുടെ കൈയ്ക്കും രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരിലൊരാൾക്കും പരുക്കേറ്റു, രക്ഷപ്പെട്ട് ഓടി കുറ്റിക്കാട്ടിലൊളിച്ച പ്രതിയെ പിടികൂടി പോലീസ്

· · 1 min read
Share: Copied!

കൊച്ചി: പെരുമ്പാവൂരിൽ പോക്‌സോ കേസിലെ അതിജീവിതയെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി. അതിജീവിതയുടെ വീട്ടിലെത്തി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാനുള്ള ശ്രമം പാളിപ്പോവുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിയായ അറയ്ക്കപ്പടി സ്വദേശി മുഹമ്മദ് അദിനാനെ പെരുമ്പാവൂർ പോലീസ് അറസ്റ്റുചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പെരുമ്പാവൂരിലാണ് ഈ സംഭവം നടന്നത്. യുവാവ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാരിൽ ചിലർ ഓടിക്കൂടുകയും ഇയാളെ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ ശ്രമത്തിനിടെ നാട്ടുകാരിൽ ഒരാൾക്കും കൈയ്ക്ക് പരിക്കേറ്റു.

വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും അദിനാൻ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ പ്രദേശത്തുള്ള ഒരു കുറ്റിക്കാട്ടിൽനിന്നും ഏറെ സാഹസികമായാണ് പോലീസ് പ്രതിയെ പിടികൂടിയത്. പിന്നാലെ കോടതിയിൽ ഹാജരാക്കിയ അദിനാനെ റിമാൻഡ് ചെയ്തു. രണ്ടുമാസം മുമ്പാണ് പോക്‌സോ കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കഴിഞ്ഞ മാസം 18നാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

വിസിക്കെതിരെ അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചു’ നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ വീണ്ടും…കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി, നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാവില്ല!! സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുമതി നൽകിയത് മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെ- സർവകലാശാല!! ഉത്തരവ് ചട്ടവിരുദ്ധം- ഡിവിഷൻ ബെഞ്ച്

BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026
BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026