BREAKING NEWS

“എന്റെ അപ്പോഴത്തെ ആവശ്യത്തിനായിരുന്നു, ഞാൻ പറഞ്ഞല്ലോ മോള് പറയില്ല, അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം… ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുത്”,  16 കാരിയെ പീഡിപ്പിച്ച കേസിൽ നിയാസ് ജൗഹരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്!! ഹബീബിയ ഇസ്ലാമിക് അക്കാദമി അടച്ചുപൂട്ടി, മറ്റു കു‌ട്ടികളും ഇരയായിട്ടുണ്ടോയെന്നറിയാൻ കൗൺസിലിങ്

· · 1 min read
Share: Copied!

കൊല്ലം: ഓച്ചിറയിൽ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രമുഖ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരി തെറ്റുചെയ്തുവെന്നു സമ്മതിക്കുന്ന നിർണായക ശബ്ദരേഖ പുറത്ത്. താൻ പെൺകുട്ടിയെ പീഡിപ്പിച്ചതു സമ്മതിക്കുന്ന പ്രതി, സംഭവം പുറത്തുപറയരുതെന്ന് പെൺകുട്ടിയോട് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. ‘ആര് ചോദിച്ചാലും മോള് ഒന്നും പറയരുതെന്നും, ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുതെന്നും’ കുട്ടിയോട് മുഹമ്മദ് നിയാസ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം പ്രതിയുടെ ഫോണിൽ നിന്ന് തന്നെയാണ് കേസിൽ നിർണായക വഴിത്തിരിവാകുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

അതേസമയം കേസിന്റെ ആരംഭത്തിൽ താൻ നിരപരാധിയാണെന്ന് പേലീസിനോട് വാദിച്ചുനിന്ന നിയാസ് ജൗഹരിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചത്. താൻ ചെറിയ കുട്ടിയാണെന്നും മാതാപിതാക്കൾ അറിഞ്ഞാൽ വലിയ പ്രശ്നമാകുമെന്നും, എന്തിനാണ് ഇത്തരത്തിൽ ചെയ്തതെന്നും പെൺകുട്ടി കരഞ്ഞു ചോദിക്കുമ്പോൾ, തന്റെ അപ്പോഴത്തെ ആവശ്യത്തിനായിരുന്നു അത് ചെയ്തതെന്നാണും ആ സംഭവം മറന്നേക്കാൻ ആവശ്യപ്പെടുന്ന ഇയാൾ, ആര് തലകുത്തി നിന്നാലും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയണമെന്നും ആവശ്യപ്പെട്ട് കുട്ടിയെ മാനസികമായി സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു.

പ്രതിയുടെ പുറത്തുവന്ന ശബ്ദരേഖ ഇങ്ങനെ: ‘ഞാൻ ഈ വിഷയം വിട്ടു… മോളിനി ആരോടും ഇങ്ങനെ വെറുതെയെങ്കിലും ഇനി ഒന്നും പറയാൻ നിൽക്കണ്ട അത്രേയുള്ളൂ. മരണം വരെ മോളുടെ വായിൽ നിന്ന് ഒരാളും അറിയാതിരുന്നാൽ മതി. വിട്ടേരെ വിഷയം വിട്ടു.

ഞാൻ പറഞ്ഞല്ലോ, മോള് പറയില്ല അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഇത് ഇങ്ങനെയൊരു സംശയം… അയാൾ പറഞ്ഞത് മോളുടെ സ്ഥലപ്പേര് വെച്ചിട്ട് അതുകൊണ്ട് മാത്രമാണ്. വിട്ടേരെ മരണം വരെ എന്റെ വായിൽ നിന്ന് ഞാൻ ഇങ്ങനെ പറയുകയോ മോളിങ്ങനെ പറയുകയോ ആരൊക്കെ ഇനി എന്തൊക്കെ ചോദിച്ചാലും പറഞ്ഞാലും മോളും പറയണ്ട, വിട്ടേരെ അതോടെ തീർന്നു വിഷയം…

ഇങ്ങനത്തെ ഒരു ആവശ്യം വന്നത് മാത്രമാണ് ഇടപെട്ടത് ഞാൻ. മോള് പറഞ്ഞില്ല, വിട്ടുപോയി. ഇനി ആര് എന്ത് ആനയെ കൊണ്ട് വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല ഒരു ബേജാറുമില്ല കഴിഞ്ഞു അത്. അത് ഞാൻ പറഞ്ഞില്ലേ എനിക്ക് ജീവിതത്തിൽ സംഭവിച്ച ഒരു കാര്യം നമ്മൾക്ക് പങ്കുള്ള ഒരുകാര്യം. വേറെ ഇനി ആര് തലകുത്തി നിന്നാലും എനിക്ക് യാതൊരു ബേജാറുമില്ല അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടേയില്ല.’

അതേസമയം ശബ്ദരേഖ പുറത്തുവന്നതോടെ പ്രതിക്കെതിരെയുള്ള പോക്‌സോ കേസിലെ തെളിവുകൾ കൂടുതൽ ശക്തമായി. അറസ്റ്റിന് പിന്നാലെ ഓച്ചിറയിൽ പ്രതി ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഹബീബിയ ഇസ്ലാമിക് അക്കാദമി അധികൃതർ അടച്ചുപൂട്ടി. നാൽപ്പതോളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പോലീസ്. സമാനമായ രീതിയിൽ മറ്റ് കുട്ടികൾക്ക് അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായി കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്യും.

ഞായറാഴ്ചയാണ് 16 കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിലാകുന്നത്. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. 16 കാരിയുടെ അടുത്ത ബന്ധുവിന്റെ അസുഖം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെയും ബന്ധുവിനെയും സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇവിടെ വെച്ചാണ് പെൺകുട്ടിയെ പ്രതി ആദ്യമായി ഉപദ്രവിക്കുന്നത്. പിന്നീട് ഈ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സംഭവം, പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു, ഇതിന് പിന്നാലെയാണ് പോലീസിൽ പരാതിപ്പെട്ടത്.

ഇരട്ട ലോട്ടറി ടിക്കറ്റുകൾ !! സ്ത്രീശക്തി ലോട്ടറിയിൽ ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ; അച്ചടി പിശക്; പരാതിക്കാരനോട് ആശങ്കവേണ്ട, സമ്മാനമടിച്ചാൽ രണ്ടിനും തുക ലഭിക്കുമെന്ന് ലോട്ടറി ഓഫീസർ; നറുക്കെടുപ്പ് ഇന്ന്

BREAKING NEWS
എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കാൻ പോകണം, ജനങ്ങൾ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല, രാമായണ സംഗീത വിവാദത്തിൽ എആർ റഹ്മാൻ
03 Nov 2026
BREAKING NEWS
എം ലിജു സ്വയം വിഡ്ഢിയാകുന്നു, അദ്ദേഹം എക്സൈസ് മന്ത്രി അല്ല അതൃപ്തി വകുപ്പ് മന്ത്രി, ഒരു തവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം, എന്നാൽ ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്നുള്ളതാണ് പതിവ് പല്ലവി, വിമര്‍ശനവുമായി എം ബി രാജേഷ്
03 Nov 2026
BREAKING NEWS
ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ കയറി കഴുത്തറുത്ത് കൊല്ലാൻ ശ്രമം, തടുക്കുന്നതിനിടെ പെൺകുട്ടിയുടെ കൈയ്ക്കും രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരിലൊരാൾക്കും പരുക്കേറ്റു, രക്ഷപ്പെട്ട് ഓടി കുറ്റിക്കാട്ടിലൊളിച്ച പ്രതിയെ പിടികൂടി പോലീസ്
03 Nov 2026
BREAKING NEWS
വിസിക്കെതിരെ അവതരിപ്പിച്ച 'ലൈറ്റ് മരിച്ചു' നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ വീണ്ടും...കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി, നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാവില്ല!! സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുമതി നൽകിയത് മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെ- സർവകലാശാല!! ഉത്തരവ...
03 Nov 2026