BREAKING NEWS

ദീപാവലി വിപണിക്ക് ആവേശം പകരാൻ സ്വർണ്ണവിലയിലെ ഇടിവ്; കേരളത്തിലെ ജ്വല്ലറികൾ തൻതേരസ്–ദീപാവലി വ്യാപാരത്തിനായി ഒരുങ്ങി

· · 1 min read
Share: Copied!

കൊച്ചി: സ്വർണ്ണവില കുറഞ്ഞത് ഈ വർഷത്തെ ദീപാവലി വിപണിക്ക് വലിയ പ്രതീക്ഷ നൽകുന്നു. വിലക്കയറ്റം മൂലം സ്വർണ്ണം വാങ്ങുന്നത് മാറ്റിവെച്ചിരുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ആഭരണങ്ങൾ വാങ്ങാനുള്ള അവസരമായാണ് ഈ ദീപാവലി സീസൺ മാറുന്നത്. കേരളത്തിലെ സ്വർണ്ണവ്യാപാര മേഖലയിലും ദീപാവലി പർച്ചേസുകൾ സജീവമാകുകയാണ്. സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ സ്വർണ്ണവ്യാപാരശാലകളും തൻതേരസ്, ദീപാവലി വിപണിയെ വരവേൽക്കാൻ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ദീപാവലി സീസണിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരദിനമായ ശനിയാഴ്ച വലിയ തിരക്കും മികച്ച വിൽപ്പനയും ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

അതേസമയം കഴിഞ്ഞ വർഷം ദീപാവലി ദിനമായ ഒക്ടോബർ 20-ന് ഒരു ഗ്രാം സ്വർണ്ണത്തിന് ₹11,980 ആയിരുന്നു വില. ഒരു പവന് ₹95,840 ആയിരുന്നു നിരക്ക്. കഴിഞ്ഞ വർഷം നവംബർ 3-ന് ഗ്രാമിന് ₹11,290-ഉം പവന് ₹90,320-ഉം ആയിരുന്നു സ്വർണ്ണവില. ഇന്ന്, ഗ്രാമിന് ₹12,800-ഉം പവന് ₹1,02,400-ഉം ആണ് വില.

കഴിഞ്ഞ വർഷത്തെ ദീപാവലി വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ₹6,560-ന്റെ വർധന മാത്രമാണുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ ദിവസമായ നവംബർ 3-ലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ₹12,080-ന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. സ്വർണ്ണവിലയിലെ ഈ വ്യത്യാസം കണക്കിലെടുക്കുമ്പോൾ, വിലയിൽ വർധനവുണ്ടായിട്ടും ദീപാവലി സീസണിൽ സ്വർണ്ണം വാങ്ങാനുള്ള ഉപഭോക്താക്കളുടെ താൽപര്യം ശക്തമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

വില കുറഞ്ഞുനിൽക്കുന്ന സാഹചര്യം കൂടുതൽ അളവിൽ സ്വർണ്ണം വാങ്ങാനും വിവാഹം, കുടുംബാഘോഷങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങിവെക്കാനും ഉപഭോക്താക്കളെ പ്രേരിപ്പിച്ചേക്കാം. അതുകൊണ്ടുതന്നെ ഈ ദീപാവലി സീസൺ കേരളത്തിലെ സ്വർണ്ണവ്യാപാര മേഖലയ്ക്ക് മികച്ച വ്യാപാരസാധ്യതകൾ തുറന്നിടുമെന്നാണ് വിലയിരുത്തൽ. ശനിയാഴ്ചത്തെ തൻതേരസ് വ്യാപാരം ഈ സീസണിലെ നിർണായക ദിനമായി മാറുമെന്നാണ് പ്രതീക്ഷയെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

 

BREAKING NEWS
ചേരാനല്ലൂർ വാഹന അപകടക്കേസിൽ പ്രതിയായ 17 കാരൻറെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് കോടതി, 17 യൂസർ ഐഡികൾക്ക് എതിരെ നടപടി!! നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ, പ്രതി ഉന്നത സ്വാധീനമുള്ളയാൾ, തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്, മുൻ‌കൂർ ജാമ്യം നൽകരുത്, ജഡ്ജിയുടെ മുൻകൂർ ജാമ...
03 Nov 2026
BREAKING NEWS
’അതാ ആ കാണുന്നതാ വീട്’; വാറന്റ് പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘത്തെ ബന്ധു വഴിതെറ്റിച്ച് അയൽവീട്ടിലേക്ക് പറഞ്ഞുവിട്ടു; ആ ​ഗ്യാപ്പിൽ പ്രതി രക്ഷപ്പെട്ടു
03 Nov 2026
BREAKING NEWS
രാത്രി കടയിലേക്ക് പോകുകയായിരുന്ന 51കാരിയെ ബലാത്സംഗം ചെയ്തു, 45കാരനെതിരെ കേസ്
03 Nov 2026
BREAKING NEWS
ചോദ്യം ലളിതമാണ്, സ്വന്തം വകുപ്പില്‍ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ.....?? പരിഹാസവുമായി വി ശിവന്‍കുട്ടി
03 Nov 2026