BREAKING NEWS

ചോദ്യം ലളിതമാണ്, സ്വന്തം വകുപ്പില്‍ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ…..?? പരിഹാസവുമായി വി ശിവന്‍കുട്ടി

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെയും മന്ത്രിമാരെയും പരിഹസിച്ച് മുന്‍മന്ത്രി വി ശിവന്‍കുട്ടി. സ്വന്തം വകുപ്പില്‍ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോയെന്നായിരുന്നു ശിവന്‍കുട്ടിയുടെ പരിഹാസം.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ശിവന്‍കുട്ടിയുടെ ട്രോള്‍. ‘സ്വന്തം വസതി മോടി പിടിപ്പിക്കാന്‍ കാശ് അനുവദിച്ചത് ധനകാര്യ വകുപ്പ് മന്ത്രി ആയ മുഖ്യമന്ത്രി അറിഞ്ഞില്ല…, കെ-ടെറ്റ് നിര്‍ബന്ധമാക്കിയത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല…, ബാര്‍ ലൈസന്‍സ് കൊടുത്തത് എക്‌സൈസ് വകുപ്പ് മന്ത്രി അറിഞ്ഞില്ല, മരുന്ന് തീര്‍ന്നത് ആരോഗ്യ മന്ത്രി മുരളീധരന്‍ അറിഞ്ഞില്ല, കായിക മേള നടക്കുന്നത് കായിക വകുപ്പ് മന്ത്രി അറിഞ്ഞില്ല… നിയമനങ്ങള്‍ നടന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിഞ്ഞില്ല, ചോദ്യം ലളിതമാണ്…സ്വന്തം വകുപ്പില്‍ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ…?’ ശിവന്‍കുട്ടിയുടെ കുറിപ്പ്. എല്ലാവകുപ്പുകളിലെയും തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ശിവന്‍കുട്ടിയുടെ പരിഹാസം.

മന്ത്രിയറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ ഉദ്യോഗസഥര്‍ക്ക് മുന്നറിയിപ്പുമായി എക്സൈസ് മന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു. ചട്ടം അനുകൂലമായതുകൊണ്ട് മാത്രം ലൈസന്‍സ് നല്‍കാനാകില്ല. സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മദ്യനയത്തില്‍ തീരുമാനമാകുന്നതുവരെ പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച എക്‌സൈസ് കമ്മിഷണറുടെ നടപടികളില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകള്‍ക്കും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ തരംമാറ്റി ബാര്‍ ലൈസന്‍സ് അനുവദിച്ചത്. ജൂണ്‍ മാസത്തില്‍ അനുവദിച്ച ഈ ലൈസന്‍സുകളില്‍ വിശദീകരണം തേടുകയും അപേക്ഷകളിലെ നീക്കങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്തി പറഞ്ഞു.

 

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026