BREAKING NEWS

48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത് ബന്ദികളാക്കിയ ഇറാനിയൻ മത്സ്യബന്ധന കപ്പലായ ‘അസിനി’യിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 48 മണിക്കൂർ നീണ്ട ഏകോപിത രക്ഷാദൗത്യത്തിലൂടെയാണ് ജീവനക്കാരെ മോചിപ്പിച്ചത്. സൊമാലിയയുടെ വടക്കുകിഴക്കൻ തീരത്ത് ബന്ദർ ബെയ്‌ലക്കും ഹാഫൂണിനും ഇടയിൽവെച്ച് ഒക്ടോബർ 29നാണ് ആയുധധാരികളായ കടൽക്കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്.

നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. പിന്തുണയ്ക്കായി പി-8ഐ സമുദ്ര നിരീക്ഷണ വിമാനം, എംക്യു-9 പ്ലാറ്റ്‌ഫോമുകൾ എന്നിവയും വിന്യസിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിൽനിന്ന് എയർഡ്രോപ്പ് വഴിയാണ് മറൈൻ കമാൻഡോകളെ ദൗത്യസ്ഥലത്ത് എത്തിച്ചത്.

രക്ഷാദൗത്യത്തിൽ പങ്കെടുത്ത സൈനികരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. നാവികസേനയുടെ പ്രവർത്തനക്ഷമതയും സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷിയുമാണ് ദൗത്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ജീവനക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിലും സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ശേഷിയും സൈനികർ തെളിയിച്ചുവെന്നും ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സുരക്ഷയ്ക്കായി രാജ്യം തുടർന്നും നിലകൊള്ളുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026
BREAKING NEWS
ദീപാവലി വിപണിക്ക് ആവേശം പകരാൻ സ്വർണ്ണവിലയിലെ ഇടിവ്; കേരളത്തിലെ ജ്വല്ലറികൾ തൻതേരസ്–ദീപാവലി വ്യാപാരത്തിനായി ഒരുങ്ങി
03 Nov 2026
BREAKING NEWS
എസ്ഐആറിലൂടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2.29 കോടി വോട്ടർമാർ കുറഞ്ഞു; 90 ശതമാനവും ഉത്തർപ്രദേശിൽ, 2.04 കോടി വോട്ടർമാരുടെ കുറവ്; ഉത്തരാഖണ്ഡിൽ എട്ട് ലക്ഷം പേരുടെ കുറവ്
03 Nov 2026
BREAKING NEWS
ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം, കപ്പലിൽ പതിച്ചത് അജ്ഞാത വസ്തു, ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി!! ഗൾഫ് സമുദ്രപരിധിയിൽ ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 22 ഇന്ത്യക്കാർ, അതിൽ 14 പേർ നാവികർ
03 Nov 2026