BREAKING NEWS

ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധികം ഒടിവ്

· · 1 min read
Share: Copied!

അനന്തപുർ: ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർഥിനികളെ ചെയിൻസോ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതി ഹേമന്ത് (21) പോലീസിന്റെ വെടിയേറ്റതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പോലീസിനെ കത്തികൊണ്ട് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെത്തുടർന്ന് ആറോളം റൗണ്ട് വെടിയുതിർത്തതായി പോലീസ് അറിയിച്ചു. വെടിയേറ്റ ഹേമന്തിന്റെ കാലുകളിലൊന്ന് മുറിച്ചുമാറ്റേണ്ടിവന്നേക്കാമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ ഡോക്ടർമാരുടെ അന്തിമ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അനന്തപുർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹേമന്തിന് അടിയന്തര ചികിത്സ നൽകി. ശരീരത്തിന്റെ താഴ്ഭാഗത്താണ് വെടിയേറ്റതെന്ന് അനന്തപുർ പൊലീസ് സൂപ്രണ്ട് പി. ജഗദീഷ് അറിയിച്ചു. പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് കാലുകൾ മുറിച്ചുമാറ്റേണ്ടിവരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിയുടെ നിലവിലെ ആരോഗ്യനിലയെക്കുറിച്ചും തുടർചികിത്സയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഒക്ടോബർ 31നാണ് അനന്തപുർ ജില്ലയിൽ പത്താം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളെ ഹേമന്ത് ചെയിൻസോ ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഞായറാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനുനേരെ ഇയാൾ കത്തിയുമായി ആക്രമണം നടത്തിയെന്നാണ് ആരോപണം. ആക്രമണത്തിൽ ഒരു സർക്കിൾ ഇൻസ്പെക്ടർക്കും പരിക്കേറ്റു. ഇതോടെയാണ് പൊലീസ് വെടിയുതിർത്തത്.

അതേസമയം, ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 15കാരിക്ക് വലതുകൈ നഷ്ടമായി. മുഖത്തും കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഒന്നിലധികം അസ്ഥികൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. അനന്തപുർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പെൺകുട്ടിയെ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയത്.

പെൺകുട്ടിയുടെ ഗുരുതരമായ പരിക്കുകൾ പരിഗണിച്ച് ഡോക്ടർമാർ വിപുലമായ ശസ്ത്രക്രിയകൾ നടത്തി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കും ആരോഗ്യനില നിരീക്ഷിക്കുന്നതിനുമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പെൺകുട്ടിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിദ്യാഭ്യാസമന്ത്രി നാരാ ലോകേഷ് ആശുപത്രിയിലെത്തി പെൺകുട്ടിയെ സന്ദർശിച്ചു. ആവശ്യമായ ശസ്ത്രക്രിയകൾ പൂർത്തിയായതായും നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില സ്ഥിരമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും മന്ത്രി വ്യക്തമാക്കി. സഹപാഠിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണത്തിൽ രണ്ടാമത്തെ പെൺകുട്ടിക്കും പരിക്കേറ്റത്. ഇവർക്കും ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ട്. വിദ്യാർഥിനികൾക്കുനേരെയുണ്ടായ ആക്രമണം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026
BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026