BREAKING NEWS

‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും മാധ്യമപ്രവർത്തക നിധി റസ്ദാനും തമ്മിലുള്ള വിവാഹം ഇസ്‍ലാമിക വിശ്വാസതത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഓൾ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്‌വി ബറേൽവി. ശരീഅത്ത് നിയമപ്രകാരം വിവാഹം സാധുവാകണമെങ്കിൽ വധൂവരന്മാർ ഇരുവരും ഇസ്‍ലാം മതവിശ്വാസികളായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഒമർ അബ്ദുല്ല മുസ്‌ലിം ആണെങ്കിലും നിധി റസ്ദാൻ മുസ്‌ലിം അല്ലെന്നാണ് റസ്‌വി പറയുന്നത്. അതിനാൽ ഇസ്‌ലാമിക കാഴ്ചപ്പാടിൽ ഈ വിവാഹത്തിന് സാധുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിക്കാഹിന് മുൻപ് നിധി ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ടെന്ന് ഒമർ അബ്ദുല്ല ഉറപ്പുവരുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുവരും ഇസ്‌ലാം മതവിശ്വാസികളായിരിക്കണമെന്ന നിബന്ധന പാലിക്കാത്തതിനാൽ വിവാഹം ഇസ്‌ലാമിക തത്വങ്ങൾ പ്രകാരം ‘നജായിസ്’ (അസാധു) ആണെന്നാണ് റസ്‌വിയുടെ പരാമർശം.

കഴിഞ്ഞ ദിവസമാണ് ഒമർ അബ്ദുല്ലയും മാധ്യമപ്രവർത്തക നിധി റസ്ദാനുമായുള്ള വിവാഹം നടന്നത്. ‘ഒരു പുതിയ യാത്ര ആരംഭിച്ചു’ എന്ന കുറിപ്പോടെ ഇവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026
BREAKING NEWS
12കാരിക്ക് മൊബൈൽ ഫോൺ വാങ്ങിനൽകി; കാമുകനെ വീട്ടിലെത്തി കുത്തിക്കൊന്ന് പിതാവ്, 50കാരൻ അറസ്റ്റിൽ
02 Nov 2026