BREAKING NEWS

സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍

· · 1 min read
Share: Copied!

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പത്തുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോമ്പോസിറ്റ് സ്കൂളിൽ ശനിയാഴ്ച സംഘടിപ്പിച്ച കായികമേളയ്ക്കിടെയാണ് സംഭവം. നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടി ഓട്ടമത്സരത്തിന്റെ പകുതിയെത്തിയപ്പോൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സ്കൂൾ അധികൃതർ കുട്ടിയെ ഉടൻ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

അവിടെ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. മകൻ പൂർണ ആരോഗ്യവാനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും യാതൊരുവിധ രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും പിതാവ് പ്രമോദ് കുമാർ പറഞ്ഞു.

മകന് ഇതുവരെ ഇത്തരം ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് പെൺമക്കളും ഒരു മകനുമടക്കം നാല് മക്കളാണ് പ്രമോദ് കുമാറിനുള്ളത്.

 

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026