BREAKING NEWS

പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ പീഡിപ്പിച്ച കേസ്; സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നതിൽ അന്വേഷണം; നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം

· · 1 min read
Share: Copied!

കൊല്ലം: പ്രാർത്ഥനയിലൂടെ രോഗം മാറ്റിനൽകാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരായ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സമാനമായ രീതിയിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പ്രതിയുടെ മൊബൈൽ ഫോണുകളും സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് ശാസ്ത്രീയ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

പ്രതി ഡയറക്ടറായി പ്രവർത്തിക്കുന്ന ഓച്ചിറ മേമനയിലെ ‘അൽ ഹബീബിയ്യ ഇസ്ലാമിക് അക്കാദമി’ കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്റെ മറ്റൊരു ഭാഗം പുരോഗമിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മാസം ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന ഇയാൾ സ്ഥാപനത്തിന്റെ മറവിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഓച്ചിറ മേഖലയിൽ വൻതുക ചെലവഴിച്ച് ഭൂമി വാങ്ങുകയും നിർമാണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

അക്കാദമിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണം ആരംഭിക്കാനാണ് പൊലീസിന്റെ നീക്കം. സ്ഥാപനവുമായി ബന്ധപ്പെട്ട വരുമാനവും ചെലവുകളും സ്വത്തുവകകളുടെ ഇടപാടുകളും പരിശോധിക്കും.

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്ത പ്രതി നിലവിൽ ഓച്ചിറ പൊലീസിന്റെ കസ്റ്റഡിയിലാണ്.

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026