BREAKING NEWS

മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്

· · 1 min read
Share: Copied!

കാഞ്ഞിരപ്പള്ളി (കോട്ടയം): ദേശീയപാത 183-ൽ ചോറ്റിയിൽ നിരവധി വാഹനങ്ങളിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം ആത്മഹത്യാശ്രമമായിരുന്നുവെന്ന് ഡ്രൈവർ പൊലീസിനോട് മൊഴി നൽകി. സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിനിടയാക്കിയ കാർ ഓടിച്ച കുട്ടിക്കൽ പുത്തൂർ ശാരോൺ ഫിലിപ്പ് (27) അറസ്റ്റിലായി. മനഃപൂർവമുള്ള നരഹത്യാശ്രമത്തിനാണ് ഇയാൾക്കെതിരേ പൊലീസ് കേസെടുത്തത്. അപകടത്തിൽ പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ 8.15-ഓടെയായിരുന്നു ചോറ്റി ജങ്ഷനിൽ അപകടം. കൂട്ടിക്കൽ മഠത്തിൽ അൻസാരി (65), മഠത്തിൽ സഹിൽ (31), മടുക്ക മരുതുംവയലിൽ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ അദ്വൈത് (ഒൻപത്), ആവണി (നാല്), ചോറ്റി ഇല്ലക്കുളത്ത് പി.വി. രാജൻ (65), കൊച്ചുമക്കളായ രേവന്ത് (12), ശ്രേവന്ദ് (11), ചോറ്റി പ്ലാമുട് രാജു (71) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മൂന്നുപേർ പ്രാഥമിക ചികിത്സയ്ക്കുശേഷം മടങ്ങി.

അഞ്ച് കാറുകൾ, ഒരു ഓട്ടോറിക്ഷ, ഒരു സ്കൂട്ടർ എന്നിവ അപകടത്തിൽപ്പെട്ടു. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

മുണ്ടക്കയം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ ആദ്യം മുന്നിൽ പോയ മറ്റൊരു കാറിൽ ഇടിച്ചു. തുടർന്ന് മുന്നോട്ടുപോയ കാർ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിന്റെ പിന്നിലും ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിലും ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കാത്തുനിന്ന കാറിലും ഇടിച്ചു.

അപകടത്തിനുശേഷം കാർ നിർത്തിയെങ്കിലും ലോക്കായതോടെ ഡ്രൈവറെ പുറത്തെടുക്കാൻ നാട്ടുകാരും അഗ്നിരക്ഷാസേനയും ഇടപെടേണ്ടിവന്നു. ഡ്രൈവർക്കും പരിക്കേറ്റിരുന്നു.

കൂട്ടിക്കൽ സ്വദേശികളായ അൻസാരിയും സഹിലും ഓട്ടോറിക്ഷയിൽ യാത്രചെയ്യുകയായിരുന്നു. മടുക്ക സ്വദേശി ശ്യാംജിത്തും കുടുംബവും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ പിന്നിൽ ഇടിച്ചതുമാത്രമാണ് ഓർമയിലുള്ളതെന്ന് ശ്യാംജിത്ത് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. നാലുവയസ്സുകാരിയായ മകൾ ഉൾപ്പെടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റു.

മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026